ലോങ്‌ഐലന്റ്: ന്യൂയോർക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘാംഗങ്ങളെ മൃഗങ്ങളെന്നു വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇവരെ േനരിടുന്നതിന് പരുക്കൻ രീതി ഉപയോഗിക്കുന്ന നിയമപാലകരെ അഭിനന്ദിക്കുന്നതിന് തയാറായി ഇതിനെകുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുകയാണ്.

എംഎസ് 13 ( എംഎസ്-13) എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തെ എങ്ങനെ നേരിടുമെന്ന് ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിയമപാലകരുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് ട്രംപ് തന്റെ തീരുമാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഗുണ്ടകൾ തമ്മിലുള്ള തെരുവുയുദ്ധങ്ങൾ മൂലം രക്തപുഴ ഒഴുകുന്ന് ഏറ്റവും അധികം ലോങ്‌ഐലന്റിലും പരിസര പ്രദേശത്തുമാണ്.ആളുകളെ തട്ടിക്കൊണ്ടുപോകൽ, കവർച്ച, മാനഭംഗം തുടരുന്ന ഹീന പ്രവർത്തികൾ തുടരുന്ന എം.എസ്.13 ഗുണ്ടാംഗങ്ങൾ യാതൊരു ദയവും അർഹിക്കുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരെ തടയുന്നതിന് അതിർത്തി മതിൽ നിർമ്മിക്കുന്നതിനായി ആദ്യഘട്ടം 1.6 ബില്യൻ ഡോളർ നീക്കി വച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ മയക്കുമരുന്നു കടത്തുകാർ, മനുഷ്യക്കടത്തുകൾ എന്നിവർ അമേരിക്കയിലേക്കു പ്രവേശിക്കുന്നത് തടയാനാകുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു