- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാളക്കാരുടെ മുമ്പിൽ വച്ച് ഒരു ചുംബനം കാത്ത് ക്ഷണിച്ചെങ്കിലും സ്റ്റേജിൽ എത്തിയ ഉടൻ ട്രംപ് ഭാര്യയെ തള്ളി പുറത്തേക്ക് വിട്ടു; കറുത്ത മുഖത്തോടെ മെലാനിയ മടങ്ങി
ഔദ്യോഗിക പരിപാടികളിൽ തന്റെ ഭാര്യ മെലാനിയയേക്കാൾ തന്റെ മകൾ ഇവാൻകയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രാധാന്യമേറെ നൽകുന്നുണ്ടെന്നത് നേരത്തെ ഉയർന്ന് വന്ന ആരോപണമാണ്. ഇപ്പോഴിതാ വെള്ളിയാഴ്ച നടന്ന യുഎസ് എയർഫോഴ്‌സ് ഇവന്റിൽ വച്ചും ട്രംപ് മെലാനിയയെ അവഗണിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.ഇത് പ്രകാരം പട്ടാളക്കാരുടെ മുമ്പിൽ വച്ച് തന്റെ പ്രിയതമന്റെ ഒരു ചുംബനം കാത്ത് മെലാനിയ ട്രംപിനെ സ്റ്റേജിലേക്ക് ക്ഷണിച്ചെങ്കിലും അതുണ്ടായില്ലെന്നും പകരം സ്റ്റേജിലെത്തിയ പാടെ ട്രംപ് ഒരു ഷെയ്ക്ക് ഹാൻഡ് മാത്രം നൽകി ഭാര്യയെ തള്ളി പുറത്തേക്ക് വിട്ട് ഒഴിവാക്കിയെന്നുമാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് കറുത്ത മുഖത്തോടെയാണ് മെലാനിയ മടങ്ങിയതെന്നും സൂചനയുണ്ട്. മേരിലാൻഡിലെ യൂത്ത് സെന്ററിൽ അൽപനേരം പട്ടാളക്കാരുമായി സംസാരിച്ചതിന് ശേഷമായിരുന്നു മെലാനിയ, തന്റെ ഭർത്താവിനെ വേദിയിലേക്ക് പ്രൗഢിയോടെ ക്ഷണിച്ചിരുന്നത്. എന്നാൽ വേദിയിലെത്തിയ ട്രംപിന് മെലാനിയയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായിരുന്നത
ഔദ്യോഗിക പരിപാടികളിൽ തന്റെ ഭാര്യ മെലാനിയയേക്കാൾ തന്റെ മകൾ ഇവാൻകയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രാധാന്യമേറെ നൽകുന്നുണ്ടെന്നത് നേരത്തെ ഉയർന്ന് വന്ന ആരോപണമാണ്. ഇപ്പോഴിതാ വെള്ളിയാഴ്ച നടന്ന യുഎസ് എയർഫോഴ്‌സ് ഇവന്റിൽ വച്ചും ട്രംപ് മെലാനിയയെ അവഗണിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.ഇത് പ്രകാരം പട്ടാളക്കാരുടെ മുമ്പിൽ വച്ച് തന്റെ പ്രിയതമന്റെ ഒരു ചുംബനം കാത്ത് മെലാനിയ ട്രംപിനെ സ്റ്റേജിലേക്ക് ക്ഷണിച്ചെങ്കിലും അതുണ്ടായില്ലെന്നും പകരം സ്റ്റേജിലെത്തിയ പാടെ ട്രംപ് ഒരു ഷെയ്ക്ക് ഹാൻഡ് മാത്രം നൽകി ഭാര്യയെ തള്ളി പുറത്തേക്ക് വിട്ട് ഒഴിവാക്കിയെന്നുമാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് കറുത്ത മുഖത്തോടെയാണ് മെലാനിയ മടങ്ങിയതെന്നും സൂചനയുണ്ട്.
മേരിലാൻഡിലെ യൂത്ത് സെന്ററിൽ അൽപനേരം പട്ടാളക്കാരുമായി സംസാരിച്ചതിന് ശേഷമായിരുന്നു മെലാനിയ, തന്റെ ഭർത്താവിനെ വേദിയിലേക്ക് പ്രൗഢിയോടെ ക്ഷണിച്ചിരുന്നത്. എന്നാൽ വേദിയിലെത്തിയ ട്രംപിന് മെലാനിയയെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായിരുന്നത്. സ്റ്റേജിലെത്തിയ ട്രംപ് മെലാനിയയോട് നന്ദി പറയുകയും നീ എവിടെയെങ്കിലും പോയി ഇരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജോയിന്റ് ബേസ് ആൻഡ്രൂസിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.
ബേസിൽ ട്രംപിനൊപ്പമെത്തിയ മെലാനിയ മൈക്രോഫോണെടുത്ത് അൽപം സംസാരിച്ചതിന് ശേഷമായിരുന്നു ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചിരുന്നത്. എയർഫോഴ്‌സിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും നന്ദി പറഞ്ഞ് കൊണ്ടായിരുന്നു മെലാനിയയുടെ പ്രസംഗം. സൈനികരുടെ ധൈര്യം, ദയാവായ്പ് എന്നിവയെ പ്രശംസിച്ച മെലാനിയ അമേരിക്കൻ ജനതയ്ക്ക് അവരിലുള്ള വിശ്വാസം എടുത്ത് കാട്ടുകയും ചെയ്തിരുന്നു. സമീപകാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ രണ്ട് കൊടുങ്കാറ്റുകളുടെ സമയത്ത് സൈനികരുടെ ധൈര്യവും ദയാവായ്പും ലോകം ഒരിക്കൽ കൂടി അടുത്തറിയുകയായിരുന്നുവെന്നും ഇതിലൂടെ ഓരോ അമേരിക്കക്കാരനും അഭിമാനിച്ചിരുന്നുവെന്നുമാണ് മെലാനിയ അവരെ പ്രശംസിച്ചത്.
തന്റെ പേരിലും തന്റെ ഭർത്താവിന്റെ പേരിലുമാണ് ഇതിനായി നന്ദി അർപ്പിച്ച് കൊണ്ട് സംസാരിക്കുന്നതെന്നും മെലാനിയ എടുത്ത് പറഞ്ഞു. തുടർന്നായിരുന്നു അവർ ട്രംപിനെ ചിരിച്ച് കൊണ്ട് വേദിയിലേക്ക് ക്ഷണിച്ചിരുന്നത്. ട്രംപ് വേദിയിലെത്തിയപ്പോൾ മെലാനിയ ഒരു ചുംബനം പ്രതീക്ഷിച്ച് തന്റെ കവിൾ നീട്ടിയെങ്കിലും ട്രംപ് അതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. അതിന് പകരം ഗുഡ് ജോബ് എന്ന് പറഞ്ഞ് അഭിനന്ദിച്ച് ട്രംപ് ഭാര്യയുടെ കൈ പിടിച്ച് കുലുക്കുകയും എവിടെയെങ്കിലും ഇരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഭാര്യയോടുള്ള ട്രംപിന്റെ ഈ അകൽച്ച പ്രതിഫലിപ്പിക്കുന്ന പെരുമാറ്റത്തെ വിമർശകർ എടുത്ത് കാട്ടുകയും ചെയ്തിരുന്നു. ഇതിന് മുമ്പും ട്രംപ് മെലാനിയയെ അവഗണിക്കുന്ന നിരവധി സന്ദർഭങ്ങൾ മാധ്യമങ്ങൾ ഇത്തരത്തിൽ ആഘോഷമാക്കിയിരുന്നു.