- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻക ട്രംപിനെ മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് അയക്കുന്നതിൽ അമേരിക്കയിൽ പ്രതിഷേധം; ഒബാമയും ജോൺ കെറിയും എത്തിയ സ്ഥാനത്ത് ട്രംപിന്റെ മകളെ അയക്കുന്നതിൽ പ്രതിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ച് സ്റ്റേറ്റ് സെക്രട്ടറി; ഇന്ത്യയുടെ പേരിൽ അഭ്യന്തരകലഹം മൂക്കുന്നു
അടുത്ത ആഴ്ച ഹൈദരാബാദിൽ വച്ച് നടക്കുന്ന ഗ്ലോബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കാൻ അമേരിക്കയുടെ പ്രതിനിധി സംഘത്തെ നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ഇന്ത്യയിലേക്ക് വരുന്നതിൽ അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് ഇവാൻക എത്തുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് ഒബാമയും ജോൺ കെറിയും എത്തിയ സ്ഥാനത്ത് ട്രംപിന്റെ മകളെ അയക്കുന്നതിൽ യുഎസിലെ നിരവധി ഉന്നതരാണ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാരിൽ മുൻനിരയിലുള്ളത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ റെക്‌സ് ടില്ലേർസനാണ്. ഇവാൻകയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് അനുഗമിക്കാനിരുന്ന ഉന്നതതല പ്രതിനിധി സംഘത്തിൽ നിന്നും ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചാണ് ടില്ലേർസൻ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യയുടെ പേരിൽ അമേരിക്കയിൽ അഭ്യന്തര കലഹം മൂത്തിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഇവാൻക അമേരിക്കയെ പ്രതിനീധീകരിച്ച് ഇത്രയും വലിയൊരു അന്താരാഷ്ട്ര പരിപാടിയിൽ പങ്ക
അടുത്ത ആഴ്ച ഹൈദരാബാദിൽ വച്ച് നടക്കുന്ന ഗ്ലോബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കാൻ അമേരിക്കയുടെ പ്രതിനിധി സംഘത്തെ നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ഇന്ത്യയിലേക്ക് വരുന്നതിൽ അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് ഇവാൻക എത്തുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് ഒബാമയും ജോൺ കെറിയും എത്തിയ സ്ഥാനത്ത് ട്രംപിന്റെ മകളെ അയക്കുന്നതിൽ യുഎസിലെ നിരവധി ഉന്നതരാണ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധക്കാരിൽ മുൻനിരയിലുള്ളത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ റെക്‌സ് ടില്ലേർസനാണ്. ഇവാൻകയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് അനുഗമിക്കാനിരുന്ന ഉന്നതതല പ്രതിനിധി സംഘത്തിൽ നിന്നും ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചാണ് ടില്ലേർസൻ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യയുടെ പേരിൽ അമേരിക്കയിൽ അഭ്യന്തര കലഹം മൂത്തിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഇവാൻക അമേരിക്കയെ പ്രതിനീധീകരിച്ച് ഇത്രയും വലിയൊരു അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. സ്ത്രീകൾ ബിസിനസ് സംരംഭകരായി വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവാൻക ഈ സമ്മിറ്റിൽ പങ്കെടുക്കുന്നത്.
എന്നാൽ ഇവാൻകയുടെ ഈ സന്ദർശനം ടില്ലേർസനും വൈറ്റ് ഹൗസിനുംമിടയിൽ കടുത്ത തർക്കത്തിനും അഭിപ്രായവ്യത്യാസത്തിനുമാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇവാൻകയെ ലോകത്തിന് മുന്നിൽ അനാവശ്യമായി പെരുപ്പിച്ച് കാട്ടുന്ന നീക്കമാണിതെന്നാണ് ടില്ലേർസൻ തുറന്നടിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയിലെ ഉന്നത ഡിപ്ലോമാറ്റ് എന്ന നിലയിൽ ട്രംപിനെ പിന്തുണക്കുന്നതിൽ സ്റ്റേറ്റ് സെക്രട്ടറി പരാജയപ്പെട്ടുവെന്നാണ് വൈറ്റ് ഹൗസ് തിരിച്ചടിച്ചിരിക്കുന്നത്. ട്രംപിന്റെ പത്ത് മാസത്തെ ഭരണത്തിനിടെ ഇവാൻകയും ഭർത്താവ് ജാറെദ് കുഷ്‌നെറും തന്നെ കവച്ച് വയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ടില്ലേർസൻ കുറ്റപ്പെടുത്തുന്നത്.
ഇത്തരം എന്റർപ്രണർഷിപ്പ് സമ്മിറ്റിൽ മുൻ വർഷങ്ങളിൽ മുൻ പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റായ ജോൺ കെറിയുമാണ് പങ്കെടുത്തിരുന്നതെന്നും അതിന് പകരം ഇപ്പോൾ ഇ വാൻക പങ്കെടുക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്ന നിരവധി പേർ യുഎസിലുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി അസിസ്റ്റന്റെ സെക്രട്ടറിയേക്കാൾ ഉയർന്ന സ്ഥാനങ്ങളിലുള്ള ഒരൊറ്റ ഒഫീഷ്യലിനെ പോലും ഇവാൻകയ്‌ക്കൊപ്പം അയക്കേണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. ഇവാൻകയുടെ ദൗത്യത്തെക്കുറിച്ച് തനിക്കും തന്റെ മുതിർന്ന സ്റ്റാഫുകൾക്കും വളരെ കുറച്ച് വിവരങ്ങൾ മാത്രമേ വെളിപ്പെടുത്താനാവുകയുള്ളുവെന്നാണ് ടില്ലേർസൻ പറയുന്നത്.