- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് ഫെബ്രുവരിയിൽ യുകെ സന്ദർശിക്കും; പ്രതിഷേധറാലികൾ കൊണ്ട് ലണ്ടൻ നിറയും; മതവിദ്വേഷം പടർത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്ത്
ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ റീട്വീറ്റ് ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഫെബ്രുവരിയിലെ യുകെ സന്ദർശനവുമായി മുന്നോട്ടുപോകാൻ അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനം. ട്രംപിനുള്ള ഔദ്യോഗിക ക്ഷണം പിൻവലിക്കണമെന്ന് ഒട്ടേറെ എംപിമാർ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോകൾ റീട്വീറ്റ് ചെയ്ത ട്രംപിന്റെ നടപടി തെറ്റായിപ്പോയെന്ന് തെരേസയും പരസ്യമായി നിലപാടെടുത്തിരുന്നു. ലണ്ടനിലെ അമേരിക്കൻ എംബസിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രംപ് യുകെയിലെത്തുന്നത്. ഇസ്ലാം വിരുദ്ധ ട്വീറ്റുകളെ ന്യായീകരിക്കുകയാണെങ്കിൽ ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ ബ്രിട്ടനിൽ ഉയരുന്നത്. ട്രംപിന്റെ സന്ദർശനം അമേരിക്കൻ നയതന്ത്ര തലത്തിലുള്ളതുമാത്രമായി ഒതുങ്ങുമോ എന്നും സംശയമുണ്ട്. ട്വീറ്റുകളുടെ പേരിൽ ട്രംപും തെരേസയും നേർക്കുനേർ ഇടഞ്ഞ പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റിന് ഊഷമള വരവേൽപ്പ് ലഭിക്കാനിടയില്ല. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടൻ ഫസ്റ്റ
ഇസ്ലാം വിരുദ്ധ പോസ്റ്റുകൾ റീട്വീറ്റ് ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഫെബ്രുവരിയിലെ യുകെ സന്ദർശനവുമായി മുന്നോട്ടുപോകാൻ അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനം. ട്രംപിനുള്ള ഔദ്യോഗിക ക്ഷണം പിൻവലിക്കണമെന്ന് ഒട്ടേറെ എംപിമാർ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോകൾ റീട്വീറ്റ് ചെയ്ത ട്രംപിന്റെ നടപടി തെറ്റായിപ്പോയെന്ന് തെരേസയും പരസ്യമായി നിലപാടെടുത്തിരുന്നു.
ലണ്ടനിലെ അമേരിക്കൻ എംബസിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രംപ് യുകെയിലെത്തുന്നത്. ഇസ്ലാം വിരുദ്ധ ട്വീറ്റുകളെ ന്യായീകരിക്കുകയാണെങ്കിൽ ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഇപ്പോൾ ബ്രിട്ടനിൽ ഉയരുന്നത്. ട്രംപിന്റെ സന്ദർശനം അമേരിക്കൻ നയതന്ത്ര തലത്തിലുള്ളതുമാത്രമായി ഒതുങ്ങുമോ എന്നും സംശയമുണ്ട്. ട്വീറ്റുകളുടെ പേരിൽ ട്രംപും തെരേസയും നേർക്കുനേർ ഇടഞ്ഞ പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്റിന് ഊഷമള വരവേൽപ്പ് ലഭിക്കാനിടയില്ല.
ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടൻ ഫസ്റ്റ് പ്രചരിപ്പിച്ച ഇസ്ലാം വിരുദ്ധ വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ഈ വീഡിയോകളിൽ രണ്ടെണ്ണം 2012 കാലയളവിൽ പ്രചരിച്ചതാണ്. മറ്റൊന്നിലുള്ളത് മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലെന്നും ഡച്ച് പൗരനനാണെന്നും നെതർലൻഡ് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ട്വീറ്റുകൾ പിൻവലിക്കാൻ, കടുത്ത ഇസ്ലാം വിരുദ്ധനായ ട്രംപ് തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ ന്യായീകരിക്കുകയും ചെയ്തു.
ട്രംപിന്റെ നടപടി തെറ്റാണെന്ന തെരേസ മേയുടെ പ്രസ്താവനയോടുള്ള മറുപടിയായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ന്യായീകരണം. ട്രംപ് ചെയ്തത് ശരിയായ അർഥത്തിലാണെന്നും ബ്രിട്ടൻ അവരുടെ രാജ്യത്തെ ഭീകരത അടിച്ചമർത്താനാണ് ആദ്യം നോക്കേണ്ടതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇതോടെയാണ് ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം കടുത്ത പ്രതിഷേധത്തിന് നടുവിലായത്.
വ്ര വലതുപക്ഷ സംഘടനയുടെ ട്വീറ്റുകൾ നിരുത്തരവാദപരമായി റീട്വീറ്റ് ചെയ്ത് മതസ്പർദ്ധ വളർത്തിയ ട്രംപ് ബ്രിട്ടൻ സന്ദർശിക്കുന്നതിനോട് തെല്ലും യോജിക്കുന്നില്ലെന്ന് ബ്രിട്ടീഷ് ജയിൽ മന്ത്രി സാം ഗ്യിമാ കഴിഞ്ഞദിവസം പ്രസ്താവിച്ചു. വേറെയും നേതാക്കൾ ട്രംപ് ബ്രിട്ടനിലെത്തുന്നതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ബ്രിട്ടനിൽ കാലുകുത്തുകയാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ലേബർ എംപി ക്രിസ് ബ്രയന്റ് ആവശ്യപ്പെട്ടു.
ക്രച്ചസിലുള്ള ഒരു ആൺകുട്ടിയെ മുസ്ലീമായ ഒരാൾ മർദിക്കുന്നതിന്റെ വീഡിയോയായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തവയിൽ ഒന്ന്. ഇതിലുൾപ്പെട്ടിരിക്കുന്നയാൾ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലെന്ന് നെതർലൻഡ്‌സ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി. ഡച്ച് പൗരനായിരുന്നു ഇതിലെ മർദകൻ. കന്യാമറിയത്തിന്റെ പ്രതിമ നശിപ്പിക്കുന്നതിന്റെയും ഒരു ആൺകുട്ടിയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊല്ലുന്നതിന്റെയും വീഡിയോകളായിരുന്നു മറ്റു രണ്ടെണ്ണം. ഇവ രണ്ടും അഞ്ചുവർഷം പഴക്കമുള്ള വീഡിയോകളായിരുന്നു. ബ്രിട്ടൻ ഫസ്റ്റിന്റെ ഉപനേതാവ് ജയ്ഡ ഫ്രാൻസണിന്റെ ട്വീറ്റുകൾ അതേപടി റീട്വീറ്റ് ചെയ്യുകയാണ് ട്രംപ് ചെയ്തത്.