- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലീഗൽ ഇമിഗ്രന്റ്സിനു ഗ്രീൻകാർഡും വിസയും നിഷേധിക്കും;ഹോംലാന്റ് സെക്യൂരിറ്റി
വാഷിങ്ടൺ: നിയമപരമായി അമേരിക്കയിൽ കുടിയേറിയവരോ, അവരുടെ കുടുംബാംഗങ്ങളോ ഫെഡറൽ ഗവൺമെന്റ് ആനുകൂല്യങ്ങളായ ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, സെക്ഷൻ 80 ഹൗസിങ് വൗച്ചേഴ്സ് എന്നിവ സ്വീകരിക്കുന്നെങ്കിൽ അവർക്ക് ഗ്രീൻകാർഡും, വിസയും നിഷേധിക്കുന്ന പ്രപ്പോസ്ഡ് റൂൾ ഇന്ന് സെപ്റ്റംബർ 22-നു ശനിയാഴ്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പ്രഖ്യാപിച്ചു. 1800 -ൽ 'പബ്ലിക് ചാർജ്' എന്ന പേരിൽ നിലവിൽവന്ന നിയമമനുസരിച്ച് യുഎസ് ഗവൺമെന്റിനു തങ്ങളുടെ സ്വത്ത് ചോർത്തിയെടുക്കുന്നു എന്നു തോന്നിയാൽ നിയമപരമായി ഇവിടെ കഴിയുന്നവരുടെ വിസ നിഷേധിക്കുന്നതിനും, പുതിയ കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കുന്നതിനും അനുമതി ലഭിച്ചിരുന്നു. അമേരിക്കൻ നികുതിദായകരുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനു ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്. പുതിയ നിർദ്ദേശം പൊതുജനങ്ങളുടെ ചർച്ചയ്ക്കായി സമർപ്പിക്കുമെന്നും, നിയമപരമായി ഇവിടെ കുടിയേറി ഗവൺമെന്റ് ആനുകൂല്യം പറ്റുന്നവർ നികുതിദായകർക്ക് ഒരു ഭാരമായി അനുഭവപ്പെടുന്നെന്നും ഹോംല
വാഷിങ്ടൺ: നിയമപരമായി അമേരിക്കയിൽ കുടിയേറിയവരോ, അവരുടെ കുടുംബാംഗങ്ങളോ ഫെഡറൽ ഗവൺമെന്റ് ആനുകൂല്യങ്ങളായ ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, സെക്ഷൻ 80 ഹൗസിങ് വൗച്ചേഴ്സ് എന്നിവ സ്വീകരിക്കുന്നെങ്കിൽ അവർക്ക് ഗ്രീൻകാർഡും, വിസയും നിഷേധിക്കുന്ന പ്രപ്പോസ്ഡ് റൂൾ ഇന്ന് സെപ്റ്റംബർ 22-നു ശനിയാഴ്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പ്രഖ്യാപിച്ചു.
1800 -ൽ 'പബ്ലിക് ചാർജ്' എന്ന പേരിൽ നിലവിൽവന്ന നിയമമനുസരിച്ച് യുഎസ് ഗവൺമെന്റിനു തങ്ങളുടെ സ്വത്ത് ചോർത്തിയെടുക്കുന്നു എന്നു തോന്നിയാൽ നിയമപരമായി ഇവിടെ കഴിയുന്നവരുടെ വിസ നിഷേധിക്കുന്നതിനും, പുതിയ കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കുന്നതിനും അനുമതി ലഭിച്ചിരുന്നു.
അമേരിക്കൻ നികുതിദായകരുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നതിനു ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്.
പുതിയ നിർദ്ദേശം പൊതുജനങ്ങളുടെ ചർച്ചയ്ക്കായി സമർപ്പിക്കുമെന്നും, നിയമപരമായി ഇവിടെ കുടിയേറി ഗവൺമെന്റ് ആനുകൂല്യം പറ്റുന്നവർ നികുതിദായകർക്ക് ഒരു ഭാരമായി അനുഭവപ്പെടുന്നെന്നും ഹോംലാന്റ് സെക്യൂരിറ്റി ക്രിസ്റ്റീൻ നെൽസൺ പറഞ്ഞു.
അമേരിക്കയിൽ കുടിയേറുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനു അവരെ സ്പോൺസർ ചെയ്യുന്നവർക്ക് ഉത്തരവാദിത്വമുണ്ടെന്നും സെക്രട്ടറി പറഞ്ഞു