ന്യൂയോർക്ക്: അമേരിക്കയിൽ കർഷകരുടെയും മറ്റു തൊഴിൽ വിസകളിലും ജോലിക്കായി എത്തുന്നവരുടെ പട്ടികയിൽ നിന്നും ഹെയ്ത്തിയൻസിനെ ഒഴിവാക്കിക്കൊണ്ട് അമേരിക്കൻ തീരുമാനം. അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച്ച കൂടിയ യോഗത്തിലാണ് ഉത്തരവിറക്കിയത്. കാലാവസ്ഥ അടിസ്ഥാനത്തിൽ അമേരിക്കയിലെക്കു ജോലിക്കെത്തുന്ന ഹെയ്ത്തിയൻസിന്റെ വിസയാണു റദ്ദാക്കിയത്.

2010-ൽ ഉണ്ടായ ഭൂചലനത്തെ തുടർന്നാണ് ഹെയ്ത്തിയൻസിനു ജോലി ആവശ്യങ്ങൾക്കായി അമേരിക്കയിൽ വരുന്നതിനുള്ള വിസ നടപ്പിലാക്കിയത്. എന്നാൽ അത് ഇപ്പോൾ റദ്ദ് ചെയ്യുകയായിരുന്നു. ഡി എച്ച് എസ് എന്ന ഏജൻസിയും ട്രംപിന്റെ ഈ നിലപാടിനെ തുടർന്ന് ഹെയ്ത്തിയൻസിനെയും ആഫ്രിക്കൻ രാജ്യങ്ങൾ നിന്നും ജോലിക്കായി എത്തുവരെയും കുറിച്ച് റിപ്പേർട്ട് ചെയ്യുകയുണ്ടായി. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ചരിത്രപരമായി ചതിയും ചൂഷണ സ്വഭാവങ്ങളും ഉള്ളതായാണ് കാണുന്നതെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. തീരുമാന യോഗത്തിനു മുമ്പുണ്ടായ ഒരു മീറ്റിങ്ങിൽ ട്രംപ് ഹെയ്ത്തിയൻസിനെക്കുറിച്ച് മോശമായ വാക്കുപയോഗിച്ചു എന്നു പരാമർശം ഉണ്ടായിരുന്നു എന്നാൽ അത്തരത്തിൽ ട്രംപ് അത് നിഷേധിച്ചു.

കർഷകർക്കും തൊഴിലാളികൾക്കും നൽകുന്ന വിസയിലാണ് ഹെയ്ത്തിയൻസും ജോലിക്കായി എത്തിയിരുന്നത്. അവിടെ നിന്നെത്തുന്ന തൊഴിലാളികളുടെ കള്ളത്തരവും ചൂഷണവും കൂടാതെ അവരുടെ വിസയിൽ ഉള്ള കാലാവധി കൂടുതലും ആണ് ഇത്തരത്തിൽ അവരുടെ വിസ നിർത്തലാക്കാനുള്ള താരുമാനത്തിൽ എത്തിയിരിക്കുന്നത്. ഓബാമയുടെ കീഴിലുള്ള ഭരണത്തിൽ 2012 ലാണ് ഹെയ്ത്തിയൻസിനു ജോലിക്കായി പ്രവേശിക്കാനുള്ള അനുമതി നൽകിയത്. ബിലീസ്, സമോവ തുടങ്ങിയവയെയും വിസ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്നും മാറ്റിയിട്ടുണ്ട്.