വാഷിങ്ടൺ ഡിസി: മതസ്വാതന്ത്ര്യം നിലനിർത്തുന്നതിനും ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനും ട്രംപ് ഭരണകൂടംപ്രതിജ്ഞാബദ്ധമാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. പതിമൂന്നാമത് നാഷണൽ കാത്തലിക് പ്രയർ കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.

ജൂൺ ആറിന് വാഷിങ്ടൺ ഡിസിയിൽ രാജ്യത്തിനുവേണ്ടിപ്രാർത്ഥിക്കുന്നിനും വൈസ് പ്രസിഡന്റിന്റെ പ്രസംഗംശ്രവിക്കുന്നതിനുമായി ആയിരക്കണക്കിന് സഭാവിശ്വാസികളാണ് ഒത്തുചേർന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ്രൈകസ്തവസമൂഹത്തിന് ആശാ സങ്കേതമായിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്ന്‌മൈക്ക് പെൻസ് അഭിപ്രായപ്പെട്ടു.

ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണംനടത്തുന്നതിന് ട്രംപ് ഭരണകൂടം ശക്തമായ നടപടികളാണ്സ്വീകരിച്ചിരിക്കുന്നതെന്നും വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.

ഐറിഷ് കാത്തലിക് കുടുംബത്തിലെ ആറ് മക്കളിൽ ഒരുവനായ പെൻസ് എട്ടുവർഷം വിദ്യാഭ്യാസം നടത്തിയത് കത്തോലിക്ക വിദ്യാലയത്തിലായിരുന്നു.ഇതിനിടയിൽ അൾത്താര ബാലനായും പ്രവർത്തിച്ചിട്ടുണ്ട്.