വാഷിങ്ടൺ ഡി.സി: ഫിഷറീസ്, ലാന്റ് സ്‌കേപ്പിങ് തുടങ്ങിയജോലികൾക്കാ വശ്യമായ ലോ സ്‌കിൽസ് ജീവനക്കാരെ സമ്മർ സീസണിൽആവശ്യമുള്ളതിനാൽ, പോപ്പുലർ പ്രോഗ്രാമിന്റെ ഭാഗമായി 15,000 എച്ച് 2ബി വിസകൾ അനുവദിക്കുമെന്നു മെയ് 25-നു വെള്ളിയാഴ്ചഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയവാർത്താകുറിപ്പിൽ പറയുന്നു.

സമ്മർ, വിന്റർ സീസണുകളിൽ 66,000 തൊഴിലാളികളെ 66,000 തൊഴിലാളികളെ
കൊണ്ടു വരുന്നതിനുള്ള അംഗീകാരം നേരത്തെ നിലവിലുണ്ടായിരുന്നു. കഴിഞ്ഞസ്പ്രിംഗിൽ കൂടുതൽ തൊഴിലാളികൾക്ക് എച്ച് 2 ബി വിസകൾഅനുവദിക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയിരുന്നു. എന്നാൽആവശ്യമെങ്കിൽ സമ്മർ സീസണിൽ കൂടുതൽ വിസകൾ അനുവദിക്കാൻഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിക്ക് അനുമതി നൽകിയിരുന്നു.

ഫിഷറീസ്, ഹോംലാന്റ് സ്‌കേപ്പിങ് വ്യവസായം നടത്തുന്നവർക്ക് പുതിയതീരുമാനം അൽപം ആശ്വാസം നൽകുന്നുണ്ടെങ്കിലും, എങ്ങനെയാണ് വിസഅനുവദിക്കുക എന്നതിൽ ഇനിയും വ്യക്തത ആവശ്യമുണ്ട്.

പുതിയ തൊഴിലാളികളെ കൊണ്ടുവരുമ്പോൾ അമേരിക്കയിലെ തൊഴിലാളികൾക്കുള്ള സുരക്ഷിതത്വം നഷ്ടപ്പെടാതിരിക്കുന്നതിനും, അതേസമയം വ്യവസായ ഉടമകൾക്ക്അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നുഹോംലാന്റ് സെക്രട്ടറി കിർസ്റ്റജൻ നീൽസൺ പറഞ്ഞു.

വിസ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് പ്രോസസിങ് നടത്തുമെന്നും,അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിൽ ലോട്ടറിയിലൂടെതെരഞ്ഞെടുപ്പ് നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.