- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഭിന്നലിംഗക്കാരെ അമേരിക്കൻ സേനയിൽ വേണ്ടെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനി മുതൽഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് പ്രഖ്യാപിച്ചു.ജൂലായ് 26 ബുധനാഴ്ചയാണ് ട്രംമ്പ് ചരിത്ര പ്രാധാന്യമുള്ളപ്രഖ്യാപനം നടത്തിയത്.അമേരിക്കൻ സേനയിലെ ജനറൽമാരായും മിലിറ്ററിഎക്,ിപർട്ട്‌സ്മായും ചർച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനംകൈകൊണ്ടതെന്ന് ട്വിറ്ററിൽ ട്രംമ്പ് പോസ്റ്റ് ചെയ്തു. ഭിന്നലിംഗക്കാരുടെ ഭാരിച്ച ചികിത്സാ ചെലവ് സേനക്ക് വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നതാണ്. ലിംഗ മാറ്റ ശസ്ത്രക്രിയ, ഹോർമോൺതെറാപ്പി തുടങ്ങിയ ചികിത്സക്കുള്ള സാമ്പത്ിക സഹായം നിർത്തൽചെയ്യണമെന്ന കൺസർവേറ്റീസ് ഫ്രീഡം കോക്കസിലെ ചില അംഗങ്ങൾ ശക്തിയായിവാദിച്ചിരുന്നു. 1.3 മില്യൺ ആക്ടീവ് മിലിട്ടറി അംഗങ്ങളെ ഈ തീരുമാനം പ്രതികൂലമായിബാധിക്കും. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2450 ഭിന്നലിംഗക്കാരാണ് സജീവമിലിട്ടറി സേവനത്തിലുള്ളതെന്ന് ചൂണ്ടികാണിക്കുന്നു.ട്രംമ്പിന്റെഅപ്രതീക്ഷിത പ്രഖ്യാപനം ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിവാദിക്കുന്നവർക്ക് ഞെട്ടലുളവാക്ക
വാഷിങ്ടൺ: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനി മുതൽഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് പ്രഖ്യാപിച്ചു.ജൂലായ് 26 ബുധനാഴ്ചയാണ് ട്രംമ്പ് ചരിത്ര പ്രാധാന്യമുള്ളപ്രഖ്യാപനം നടത്തിയത്.അമേരിക്കൻ സേനയിലെ ജനറൽമാരായും മിലിറ്ററിഎക്,ിപർട്ട്‌സ്മായും ചർച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനംകൈകൊണ്ടതെന്ന് ട്വിറ്ററിൽ ട്രംമ്പ് പോസ്റ്റ് ചെയ്തു.
ഭിന്നലിംഗക്കാരുടെ ഭാരിച്ച ചികിത്സാ ചെലവ് സേനക്ക് വലിയ സാമ്പത്തികബാധ്യത വരുത്തിവെക്കുന്നതാണ്. ലിംഗ മാറ്റ ശസ്ത്രക്രിയ, ഹോർമോൺതെറാപ്പി തുടങ്ങിയ ചികിത്സക്കുള്ള സാമ്പത്ിക സഹായം നിർത്തൽചെയ്യണമെന്ന കൺസർവേറ്റീസ് ഫ്രീഡം കോക്കസിലെ ചില അംഗങ്ങൾ ശക്തിയായിവാദിച്ചിരുന്നു.
1.3 മില്യൺ ആക്ടീവ് മിലിട്ടറി അംഗങ്ങളെ ഈ തീരുമാനം പ്രതികൂലമായിബാധിക്കും. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 2450 ഭിന്നലിംഗക്കാരാണ് സജീവമിലിട്ടറി സേവനത്തിലുള്ളതെന്ന് ചൂണ്ടികാണിക്കുന്നു.ട്രംമ്പിന്റെഅപ്രതീക്ഷിത പ്രഖ്യാപനം ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിവാദിക്കുന്നവർക്ക് ഞെട്ടലുളവാക്കി. സെനറ്റ് ആംഡ് സർവ്വീസ് കമ്മിറ്റിചെയർമാനും, റിപ്പബ്ലിക്കൻ സെനറ്ററുമായ ജോൺ മെക്കയ്ൻ ട്രംമ്പിന്റെ
തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.