- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയെ പുകഴ്ത്തിയും ഇറാനെ ഇകഴ്ത്തിയും ട്രംപ്; ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു; നിങ്ങളുടെ വിശുദ്ധ ഭൂമിയിൽ നിന്ന് ഭീകരരെ പൂർണമായും പുറത്താക്കണമെന്നും യുഎസ് പ്രസിഡന്റിന്റെ ആഹ്വാനം
റിയാദ്: ഇറാനെ നിശിതമായി വിമർശിച്ച് സൗദി സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്. മധ്യപൂർവദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തെ നേരിടാൻ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ നേതൃത്വം നൽകണമെന്ന് ആഹ്വാനം നടത്തിയ ട്രംപ് അതെങ്ങനെ വേണമെന്ന് ലോകത്തിന് കാണിച്ചു തന്ന സൗദി രാജാവിന് നന്ദിയും പറഞ്ഞു. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും റിയാദിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. സന്ദർശനത്തിന് ഒരുക്കിയ സ്വീകരണത്തിന് അദ്ദേഹം സൗദി രാജാവിന് നന്ദിയും അറിയിച്ചു. ഇറാനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു. സിറിയയിൽ ബാഷർ അൽ അസദ് നടത്തിയ കുറ്റകൃത്യങ്ങൾ വിവരണാതീതമാണ്. അസദിന്റെ കൃത്യങ്ങൾക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും ട്രംപ് ആരോപിച്ചു. യുഎസ് മുതൽ ഇന്ത്യവരെയും ഓസ്‌ട്രേലിയ മുതൽ റഷ്യവരെയും എല്ലാവരും ഭീകരവാദത്തിന്
റിയാദ്: ഇറാനെ നിശിതമായി വിമർശിച്ച് സൗദി സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്. മധ്യപൂർവദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തെ നേരിടാൻ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ നേതൃത്വം നൽകണമെന്ന് ആഹ്വാനം നടത്തിയ ട്രംപ് അതെങ്ങനെ വേണമെന്ന് ലോകത്തിന് കാണിച്ചു തന്ന സൗദി രാജാവിന് നന്ദിയും പറഞ്ഞു.
സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും റിയാദിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. സന്ദർശനത്തിന് ഒരുക്കിയ സ്വീകരണത്തിന് അദ്ദേഹം സൗദി രാജാവിന് നന്ദിയും അറിയിച്ചു.
ഇറാനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു. സിറിയയിൽ ബാഷർ അൽ അസദ് നടത്തിയ കുറ്റകൃത്യങ്ങൾ വിവരണാതീതമാണ്. അസദിന്റെ കൃത്യങ്ങൾക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും ട്രംപ് ആരോപിച്ചു.
യുഎസ് മുതൽ ഇന്ത്യവരെയും ഓസ്‌ട്രേലിയ മുതൽ റഷ്യവരെയും എല്ലാവരും ഭീകരവാദത്തിന്റെ ഇരകളാണ്.എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ, ഏറ്റവും വലിയ ഇരകൾ അറബ് ലോകത്തെ മുസ്‌ലിം വിഭാഗമാണ്.
ഭീകരവാദം ലോകത്ത് പടർന്നു കഴിഞ്ഞു. അവരെ പുറത്താക്കണം. നിങ്ങളുടെ വിശുദ ഭൂമിയിൽ നിന്നും അവരെ പുറത്താക്കണം. ഒരു കാരണവശാലും ഭീകരർക്ക് അഭയം നൽകില്ലെന്ന് മധ്യൂപൂർവദേശത്തെ രാജ്യങ്ങൾ തീരുമാനിക്കണം.
സൗദിയും മേഖലയിലെ മറ്റുരാജ്യങ്ങളും ഇത്തരം ഭീകരർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 'ദൈവം നിങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കട്ടേ, ദൈവം നിങ്ങളുടെ ജനങ്ങളെ അനുഗ്രഹിക്കട്ടേ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടേ' എന്നു പറഞ്ഞാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.