- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ മാറ്റം വരുത്തി ട്രമ്പ്; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നുള്ള നയത്തിൽ നിന്നു പിന്മാറി
ന്യൂയോർക്ക്: രാജ്യത്ത് അനധികൃതമായി തങ്ങുന്ന 11 മില്യൺ കുടിയേറ്റക്കാരെ നാടുകടത്തണമെന്നുള്ള തന്റെ നയത്തിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് പിന്മാറുന്നു. തന്റെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ട്രമ്പ് ശക്തമായി അവതരിപ്പിച്ചു വന്നുകൊണ്ടിരുന്ന നിർദേശമായിരുന്നു കുടിയേറ്റക്കാരെ നാടുകടത്തുമെന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കി ട്രമ്പിന്റെ കാമ്പയിൻ മാനേജർ കെല്ലയിൻ കോൺവേ രംഗത്തെത്തിയിട്ടുണ്ട്. പുതി ഹിസ്പാനിക് ഉപദേശകരുടെ പാനലുമായി ചർച്ച നടത്തിയ ശേഷമാണ് ട്രമ്പ് പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നതെന്ന് മാനേജർ വെളിപ്പെടുത്തി. അതേസമയം നീതിപൂർവകവും ഉറച്ചതുമായ ചില തീരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് ട്രമ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമിഗ്രേഷൻ നയത്തിൽ കടുത്ത നിലപാട് തുടക്കം മുതൽ പുലർത്തിയിരുന്ന ട്രമ്പ്, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനു വേണ്ടി പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും, മെക്സിക്കോ അതിർത്തിയിൽ അവരുടെ ചെലവിൽ മതിൽ നിർമ്മിക്ക
ന്യൂയോർക്ക്: രാജ്യത്ത് അനധികൃതമായി തങ്ങുന്ന 11 മില്യൺ കുടിയേറ്റക്കാരെ നാടുകടത്തണമെന്നുള്ള തന്റെ നയത്തിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് പിന്മാറുന്നു. തന്റെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ട്രമ്പ് ശക്തമായി അവതരിപ്പിച്ചു വന്നുകൊണ്ടിരുന്ന നിർദേശമായിരുന്നു കുടിയേറ്റക്കാരെ നാടുകടത്തുമെന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കി ട്രമ്പിന്റെ കാമ്പയിൻ മാനേജർ കെല്ലയിൻ കോൺവേ രംഗത്തെത്തിയിട്ടുണ്ട്.
പുതി ഹിസ്പാനിക് ഉപദേശകരുടെ പാനലുമായി ചർച്ച നടത്തിയ ശേഷമാണ് ട്രമ്പ് പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നതെന്ന് മാനേജർ വെളിപ്പെടുത്തി. അതേസമയം നീതിപൂർവകവും ഉറച്ചതുമായ ചില തീരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് ട്രമ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമിഗ്രേഷൻ നയത്തിൽ കടുത്ത നിലപാട് തുടക്കം മുതൽ പുലർത്തിയിരുന്ന ട്രമ്പ്, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനു വേണ്ടി പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും, മെക്സിക്കോ അതിർത്തിയിൽ അവരുടെ ചെലവിൽ മതിൽ നിർമ്മിക്കുമെന്നുമൊക്കെ അവകാശവാദം മുഴക്കിയിരുന്നു. കൊളറാഡോയിൽ വ്യാഴാഴ്ച ഇമിഗ്രേഷൻ നയത്തെപ്പറ്റി ട്രമ്പ് പ്രസംഗിക്കാനിരുന്നതാണെങ്കിലും അത് മാറ്റിവച്ചതായി പ്രചാരണ വിഭാഗം അറിയിച്ചു.
ഡെമോക്രാറ്റിക് പ്രിസഡൻഷ്യൽ സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ ഹിതപരിശോധനകളിൽ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ കറുത്ത വർഗക്കാരെയും, ഹിസ്പാനിക്കുകളെയും സ്വാധീനിക്കുവാൻ ട്രമ്പ് ശ്രമം തുടങ്ങിയിരുന്നു. വെളുത്ത വർഗക്കാരും ജോലിക്കാരായവരുമായ അമേരിക്കൻ വംശജരുടെ പിന്തുണ മാത്രമാണ് ട്രമ്പിന് പ്രധാനമായും നേടാനായിട്ടുള്ളത്.