- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹെയ്തി അഭയാർത്ഥികളോട് രാജ്യംവിട്ടു പോകണമെന്ന് ട്രംപ് ഭരണകൂടം
വാഷിങ്ടൺ: 2010 ൽ കരീബിയൻ ഐലന്റിനെ നടുക്കിയ ഭൂചലനത്തെ തുടർന്ന് ഹെയ്ത്തിയിൽ നിന്നും എത്തിയ അഭയാർത്ഥികളോട്യുഎസ് വിട്ടു പോകണമെന്ന് തിങ്കളാഴ്ച (നവംബർ 20 ) ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.ഹെയ്ത്തിയിൽ നിന്നുള്ള 60,000 അഭയാർത്ഥികൾക്ക് താൽക്കാലിക റസിഡൻസിപെർമിറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇതുവരെ അമേരിക്കയിൽ താമസിക്കുന്നതിന് അനുമതി നൽകിയതെന്ന് ഭരണകൂടം വ്യക്തമാക്കി. ഇപ്പോൾ ഹെയ്ത്തിയിലെ സ്ഥിതി ഗതികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നുംഅതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ൽഅവസാനിക്കുന്നതിനു മുൻപു മടങ്ങി പോകുന്നതിനുള്ള തയ്യാറെടുപ്പുകൾപൂർത്തീകരിക്കണമെന്നും ഹോംലാന്റ് സെക്യൂരിറ്റി നിർദ്ദേശംനൽകി. എന്നാൽ യുഎസ് കോൺഗ്രസ് അംഗങ്ങൾ 18 മാസത്തേക്കു കൂടി കാലാവധിനീട്ടി കൊടുക്കണമെന്നാവശ്യ പ്പെട്ടിട്ടുണ്ട്. ഹെയ്തിയൻ പ്രസിഡന്റും ഈആവശ്യം ഉന്നയിച്ചിട്ടുണ്ട്. മെയ് മാസം കാലാവധി അവസാനിപ്പിച്ചവർക്കും സാധാരണ അനുവദിക്കുന്ന 18മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്.ഒൻപതു രാഷ്ട്രങ്ങളിലുണ്ടായ
വാഷിങ്ടൺ: 2010 ൽ കരീബിയൻ ഐലന്റിനെ നടുക്കിയ ഭൂചലനത്തെ തുടർന്ന് ഹെയ്ത്തിയിൽ നിന്നും എത്തിയ അഭയാർത്ഥികളോട്യുഎസ് വിട്ടു പോകണമെന്ന് തിങ്കളാഴ്ച (നവംബർ 20 ) ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു.ഹെയ്ത്തിയിൽ നിന്നുള്ള 60,000 അഭയാർത്ഥികൾക്ക് താൽക്കാലിക റസിഡൻസിപെർമിറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇതുവരെ അമേരിക്കയിൽ താമസിക്കുന്നതിന് അനുമതി നൽകിയതെന്ന് ഭരണകൂടം വ്യക്തമാക്കി.
ഇപ്പോൾ ഹെയ്ത്തിയിലെ സ്ഥിതി ഗതികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നുംഅതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ൽഅവസാനിക്കുന്നതിനു മുൻപു മടങ്ങി പോകുന്നതിനുള്ള തയ്യാറെടുപ്പുകൾപൂർത്തീകരിക്കണമെന്നും ഹോംലാന്റ് സെക്യൂരിറ്റി നിർദ്ദേശംനൽകി. എന്നാൽ യുഎസ് കോൺഗ്രസ് അംഗങ്ങൾ 18 മാസത്തേക്കു കൂടി കാലാവധിനീട്ടി കൊടുക്കണമെന്നാവശ്യ പ്പെട്ടിട്ടുണ്ട്. ഹെയ്തിയൻ പ്രസിഡന്റും ഈആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മെയ് മാസം കാലാവധി അവസാനിപ്പിച്ചവർക്കും സാധാരണ അനുവദിക്കുന്ന 18മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്.ഒൻപതു രാഷ്ട്രങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട്അമേരിക്കയിൽ അഭയം നൽകിയിട്ടുള്ളവരുടെ എണ്ണം 435,000 ആണെന്ന്ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.