- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുവെങ്കിലും കിങ് ജോംഗ് ഉന്നിനെക്കുറിച്ച് ട്രംപിനു നല്ല മതിപ്പ്; ചെറുപ്രായത്തിൽ അധികാരം പിടിച്ച് കാർക്കശ്യക്കാരെ നിലയ്ക്കു നിർത്തുന്ന ഉൻ മിടുമിടുക്കൻ; ഉത്തരകൊറിയക്കെതിരായ നീക്കങ്ങൾ ചെസ്സുകളിപോലെ; ഇനിയുമൊരു മിസൈൽ പരീക്ഷണത്തിനു മുതിരരുതെന്നും യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ: ഉത്തരകൊറിയയുമായി ഏതുവിധത്തിലും ഒരു യുദ്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എന്നു തോന്നിപ്പോകും. കൊറിയൻ മേഖലയിലേക്ക് വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകൾ അയച്ചത് ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. മൂന്നാംലോക മഹായുദ്ധത്തിനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണു പലരും മുന്നറിയിപ്പു നല്കിയത്. അതേസമയം തന്റെ എതിരാളിയായ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെക്കുറിച്ച് ട്രംപിന് നല്ല മതിപ്പാണ്. അദ്ദേഹം മിടുമിടുക്കനാണെന്നാണ് സിബിഎസിന് നല്കിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഉത്തരകൊറിയയ്‌ക്കെതിരായ നടപടികൾ ചെസ്സുകളി പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർക്കശക്കാരായ വ്യക്തികളെ കൈകാര്യം ചെയ്ത് ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, കിം ജോങ് ഉന്നിന്റെ സ്ഥിരബുദ്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിക്കു വല്ല പ
വാഷിങ്ടൻ: ഉത്തരകൊറിയയുമായി ഏതുവിധത്തിലും ഒരു യുദ്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എന്നു തോന്നിപ്പോകും. കൊറിയൻ മേഖലയിലേക്ക് വിമാനവാഹിനി അടക്കമുള്ള യുദ്ധക്കപ്പലുകൾ അയച്ചത് ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. മൂന്നാംലോക മഹായുദ്ധത്തിനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണു പലരും മുന്നറിയിപ്പു നല്കിയത്. അതേസമയം തന്റെ എതിരാളിയായ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെക്കുറിച്ച് ട്രംപിന് നല്ല മതിപ്പാണ്. അദ്ദേഹം മിടുമിടുക്കനാണെന്നാണ് സിബിഎസിന് നല്കിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഉത്തരകൊറിയയ്‌ക്കെതിരായ നടപടികൾ ചെസ്സുകളി പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർക്കശക്കാരായ വ്യക്തികളെ കൈകാര്യം ചെയ്ത് ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, കിം ജോങ് ഉന്നിന്റെ സ്ഥിരബുദ്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിക്കു വല്ല പ്രശ്‌നവുമുണ്ടോയെന്ന് ആളുകൾ ചോദിക്കുന്നു. എനിക്കതിനേക്കുറിച്ച് ഒരു പിടിയുമില്ല. പക്ഷേ, പിതാവ് മരിക്കുമ്പോൾ അയാൾ ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസുള്ള യുവാവായിരുന്നു. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ കർക്കശക്കാരായ വ്യക്തികളെയാണ് അയാൾ കൈകാര്യം ചെയ്യുന്നത്.
ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തി വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സമയത്ത് അധികാരം പിടിച്ചെടുക്കാൻ അയാളുടെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ, ഇവരെയൊക്കെ പിന്തള്ളി അധികാരം പിടിച്ചെടുക്കാൻ അയാൾക്കു സാധിച്ചു. അതുകൊണ്ടുതന്നെ അയാൾ സമർഥനായ വ്യക്തിയാണെന്ന് ഉറപ്പല്ലേ ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം, യുഎസിനെ പ്രകോപിപ്പിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാൻ ട്രംപ് വിസമ്മതിച്ചു. തങ്ങളുടെ എല്ലാ നീക്കങ്ങളും വെളിപ്പെടുത്താൻ നിർവാഹമില്ല. ഇതു ചെസ്സു കളി പോലെയാണെന്നും തന്റെ ചിന്തകൾ എന്താണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്താൻ താൽപര്യമില്ല. ഉത്തര കൊറിയ ഇനിയുമൊരു മിസൈൽ പരീക്ഷണത്തിന് തുനിഞ്ഞാൽ അതു യുഎസിനെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാർത്ത ആയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയായി തുടർച്ചയായി അണുപരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയ, ആറാം പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ കൊറിയൻ മുനമ്പിലേക്ക് യുഎസ് നാവിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തു. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുഎസിനൊപ്പം ചേർന്നിട്ടുണ്ട്.