- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്‌സസ്സിൽ നിന്നുള്ള മുൻ യു.എസ്. സെനറ്റർ കെബെയ്ലി ഹച്ചിസൺ നാറ്റൊ അംബാസിഡർ
വാഷിങ്ടൺഡി.സി.: ടെക്‌സസ്സിൽ നിന്നുള്ള മുൻ യു.എസ്. സെനറ്റർ കെമ്പെയ്‌ലി ഹച്ചി സൺസിനെ(73) അടുത്ത നാറ്റൊ അംബാസിഡറായി യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നോമിനേറ്റു ചെയ്തു. 1993 മുതൽ 20 വർഷം ടെക്സ്സിൽ നിന്നും സെനറ്റ് മെമ്പറായിരുന്നഹച്ചിസൺ ട്രമ്പിന് തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ നൽകിയിരുന്നു.ടെക്‌സസ്സിലെ ആദ്യ വനിതാ സെനറ്റർ കൂടിയായിരുന്നു ഇവർ. 28 രാഷ്ട്രങ്ങൾ ഉൾകൊള്ളുന്ന നാറ്റൊയുടെ യു.എസ്. അംബാസിഡറായിനോമിനേറ്റു ചെയ്യപ്പെട്ട ഹിച്ചിസണിന് ഇനി സെനറ്റിന്റെ അംഗീകാരം കൂടിലഭിക്കേണ്ടതുണ്ട്.ട്രമ്പ് ഭരണത്തിൽ ഉയർന്ന സ്ഥാനം ലഭിക്കുന്ന ടെക്‌സസ്സിൽ നിന്നുള്ളനാലാമത്തെ ആളാണ് ഹച്ചിസൺ. സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ്ടില്ലേഴ്‌സൺ, എനർജി സെക്രട്ടറി റിക് പെറി, ഓവർസീസ് പ്രൈവറ്റ്ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ മേധാവി റെ വാഷ്‌ബേൺ എന്നിവരാണ് മറ്റ്മൂന്നുപേർ. നാറ്റോയിൽ യു.എസ്. അംബാസിഡറായി നോമിനേറ്റ് ചെയ്യുവാൻ ഏറ്റവുംഅനുയോജ്യമായ സ്ഥാനാർത്ഥിയാണ് ഹച്ചിസൺ എന്ന ട്രമ്പ് അഭിപ്രായപ്പെട്ടു.
വാഷിങ്ടൺഡി.സി.: ടെക്‌സസ്സിൽ നിന്നുള്ള മുൻ യു.എസ്. സെനറ്റർ കെമ്പെയ്‌ലി ഹച്ചി സൺസിനെ(73) അടുത്ത നാറ്റൊ അംബാസിഡറായി യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നോമിനേറ്റു ചെയ്തു.
1993 മുതൽ 20 വർഷം ടെക്സ്സിൽ നിന്നും സെനറ്റ് മെമ്പറായിരുന്നഹച്ചിസൺ ട്രമ്പിന് തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ നൽകിയിരുന്നു.ടെക്‌സസ്സിലെ ആദ്യ വനിതാ സെനറ്റർ കൂടിയായിരുന്നു ഇവർ.
28 രാഷ്ട്രങ്ങൾ ഉൾകൊള്ളുന്ന നാറ്റൊയുടെ യു.എസ്. അംബാസിഡറായിനോമിനേറ്റു ചെയ്യപ്പെട്ട ഹിച്ചിസണിന് ഇനി സെനറ്റിന്റെ അംഗീകാരം കൂടിലഭിക്കേണ്ടതുണ്ട്.ട്രമ്പ് ഭരണത്തിൽ ഉയർന്ന സ്ഥാനം ലഭിക്കുന്ന ടെക്‌സസ്സിൽ നിന്നുള്ളനാലാമത്തെ ആളാണ് ഹച്ചിസൺ. സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ്ടില്ലേഴ്‌സൺ, എനർജി സെക്രട്ടറി റിക് പെറി, ഓവർസീസ് പ്രൈവറ്റ്ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ മേധാവി റെ വാഷ്‌ബേൺ എന്നിവരാണ് മറ്റ്മൂന്നുപേർ.
നാറ്റോയിൽ യു.എസ്. അംബാസിഡറായി നോമിനേറ്റ് ചെയ്യുവാൻ ഏറ്റവുംഅനുയോജ്യമായ സ്ഥാനാർത്ഥിയാണ് ഹച്ചിസൺ എന്ന ട്രമ്പ് അഭിപ്രായപ്പെട്ടു.