ന്യൂയോർക്ക്: ശനിയാഴ്ച ഷാർലെറ്റ് വില്ലയിൽ നടന്ന അക്രമസംഭവങ്ങളിൽ ഇരുവിഭാഗവും ഒരു പോലെ കുറ്റക്കാരാണെന്ന് പ്രസിഡന്റ് ട്രമ്പ് വീണ്ടും ആവർത്തിച്ചു.

വൈറ്റ് ഹൗസിൽ പത്രക്കാർക്ക് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ് ട്രമ്പ് ഇരുവിഭാഗക്കാരേയും നിശിതമായി വിമർശിച്ചത്.

ഷാർലറ്റ് വില്ല സംഭവത്തിൽ വൈറ്റ് സുപ്രിലിസ്റ്റുകളെ നിശിതമായി വിമർശിച്ചതിനു ശേഷം ഇതിൽ നിന്നും തികച്ചും ഭിന്നമായി ട്രമ്പ് ഇന്ന് പുറത്തിറക്കിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. വൈറ്റ് സുപ്രിമിസ്റ്റുകൾക്ക് പ്രതിഷേധ പ്രകടനം നടത്തുവാൻ അവകശാമുണ്ടെന്നും, ഇതിനെതിരെ നിയൊ-നാസി ഗ്രൂപ്പുകൾ നടത്തിയ പ്രകടനം സംഘർഷത്തിൽ അവസാനിച്ചത് ഖേദകരമാണെന്നും ട്രമ്പ് പറഞ്ഞു.

ഈ സംഭവത്തിനുശേഷം പലയിടങ്ങളിലും കൺഫെഡറേറ്റ് പ്രതികൾക്ക് നേരെ നടക്കുന്ന അക്രമണം അപലപനീയമാണെന്ന് ട്രമ്പ് ചൂണ്ടികാട്ടി. ഇതേസമയം ജനകൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി ഒരാൾ മരിച്ച സംഭവത്തിനുത്തരവാദിയായ യുവാവിനെ മർഡറെന്നാണ് ട്രമ്പ് വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിന് ശേഷം പോഡിയം വിടുവാൻ ശ്രമിച്ച ട്രമ്പിനോട് ഷാർലറ്റ് വില്ല സന്ദർശിക്കുവാൻ പോകുമോ എന്ന ചോദ്യത്തിന് എനിക്കവിടെ വീടുള്ളതായി ആർക്കെങ്കിലും അറിയാമോ എന്ന മറു ചോദ്യമാണ് ട്രമ്പിൽ നിന്നും ഉയർന്നത്