- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ആഘോഷിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും; വൈറ്റ് ഹൗസ് ഓവലിൽ നടന്ന ദീപാവലി ആഘോഷങ്ങൾ കാണാം
വാഷിങ്ടൻ: ദീപങ്ങളുടെ ആഘോഷത്തിൽ വൈറ്റ് ഹൗസും പങ്കുചേർന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഘോഷങ്ങൾക്കു നേതൃത്വം നൽകി. തികച്ചും ഭാരതീയമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത് യുഎന്നിലെ അമേരിക്കൻ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തിൽ ഉദ്യോഗസ്ഥയായ സീമ വർമ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യൻ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തിൽ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകൾ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. ദീപാവലി സന്ദേശം വായിച്ച ട്രംപ്, ഓഫിസിൽ നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. യുഎസിനു വലിയ സംഭാവനകൾ നൽകുന്ന ഇന്ത്യക്കാരുടെ ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ആഘോഷത്തിന്റെ ചിത്രങ്ങൾ
വാഷിങ്ടൻ: ദീപങ്ങളുടെ ആഘോഷത്തിൽ വൈറ്റ് ഹൗസും പങ്കുചേർന്നു. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഘോഷങ്ങൾക്കു നേതൃത്വം നൽകി. തികച്ചും ഭാരതീയമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്
യുഎന്നിലെ അമേരിക്കൻ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തിൽ ഉദ്യോഗസ്ഥയായ സീമ വർമ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യൻ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കൻ കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തിൽ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകൾ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു.
ദീപാവലി സന്ദേശം വായിച്ച ട്രംപ്, ഓഫിസിൽ നിലവിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശക്തമായ ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. യുഎസിനു വലിയ സംഭാവനകൾ നൽകുന്ന ഇന്ത്യക്കാരുടെ ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ആഘോഷത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.