വാഷിങ്ടൻ ഡിസി: പതിനെട്ടു ദിവസങ്ങൾക്കുള്ളിൽ ടെക്സസിന്റെ തലസ്ഥാനനഗരിയായ ഓസ്റ്റിൻ പരിസരത്ത് ഉണ്ടായ അഞ്ചു ബോംബ് സ്ഫോടനങ്ങൾരാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌വ്യക്തമാക്കി.

അഞ്ചു ബോംബ് സ്ഫോടനങ്ങളിലായി രണ്ടു പേർ മരിക്കുകയും നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നിൽപ്രവർത്തിച്ചവർ ക്കായി ലോക്കൽ പൊലീസിനോടൊപ്പം എഫ്ബിഐ ഉദ്യോഗസ്ഥരുംഅന്വേഷണം ആരംഭിച്ചതായി സ്പെഷ്യൽ ഓഫീസർ ക്രിസ്റ്റഫർ കോമ്പ് പറഞ്ഞു.

സൗദി പ്രിൻസ് മൊഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്നതിന്മുമ്പ് പ്രസിഡന്റ് ട്രംമ്പ് മാധ്യമ പ്രവർത്തകരുമായി ഓസ്റ്റിൻസ്പോടനങ്ങളിലുള്ള തന്റെ ആശങ്ക അറിയിച്ചു. ബോംബിംഗിനു പിന്നിൽ മാനസികരോഗികളാകാം എന്നാണ് ട്രംമ്പ് അഭിപ്രായപ്പെട്ടത്. നമ്മൾ വളരെ ശക്തരാണ്.ഇതിനുത്തരവാദികളെ പിടികൂടുക തന്നെ ചെയ്യും.ഓസ്റ്റിനിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ് ഏത് സമയത്തും എവിടെ എന്ത്‌സംഭവിക്കുമെന്നതിൽ ആശങ്കാകുലരാണ് ഇവർ.

പ്രതികളെ കണ്ടെത്തുന്നതിന് 115000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുംപ്രധാന സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സിറ്റിയിൽ സംശയാസ്പദനിലയിൽ എന്തെങ്കിലും കണ്ടെത്തിയാൽ 911 എന്ന നമ്പറിൽവിളിച്ചറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.