- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പാക്കി ഡൊണാൾഡ് ട്രമ്പ്; മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രമ്പ് പിന്തള്ളിയത് 17 പേരെ
ക്ലീവ്‌ലാൻഡ്: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രാചരണത്തിനൊടുവിൽ ഡൊണാൾഡ് ട്രമ്പ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണെന്ന് ഉറപ്പിച്ചു. വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ് ട്രമ്പിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലീവ്‌ലാൻഡിൽ നടന്ന കൺവൻഷനിൽ ട്രമ്പ് അനുകൂലികൾ ഒരു രാത്രി ഒന്നിച്ചു നിന്നതോടെ ട്രമ്പിന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ലഭിക്കുകയായിരുന്നു. ഇതോടെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രമ്പ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റണെ നേരിടും. അവസാനി നിമിഷം ട്രമ്പിനെതിരേ അട്ടമറി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവയെല്ലാം അതിജീവിച്ച് ട്രമ്പ് സ്ഥാനാർത്ഥിത്വം നേടുകയായിരുന്നു. മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. കൺവൻഷനിൽ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 475 വോട്ടുകൾ മാത്രമാണ് നേടാനായത്. ട്രംപിന്റെ നാലുമക്കളും കൺവെൻഷനിൽ സന്നിഹിതരായിരുന്നു. സ്ഥാ
ക്ലീവ്‌ലാൻഡ്: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രാചരണത്തിനൊടുവിൽ ഡൊണാൾഡ് ട്രമ്പ് തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണെന്ന് ഉറപ്പിച്ചു. വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ് ട്രമ്പിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലീവ്‌ലാൻഡിൽ നടന്ന കൺവൻഷനിൽ ട്രമ്പ് അനുകൂലികൾ ഒരു രാത്രി ഒന്നിച്ചു നിന്നതോടെ ട്രമ്പിന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ലഭിക്കുകയായിരുന്നു.
ഇതോടെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രമ്പ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റണെ നേരിടും. അവസാനി നിമിഷം ട്രമ്പിനെതിരേ അട്ടമറി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവയെല്ലാം അതിജീവിച്ച് ട്രമ്പ് സ്ഥാനാർത്ഥിത്വം നേടുകയായിരുന്നു.
മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. കൺവൻഷനിൽ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 475 വോട്ടുകൾ മാത്രമാണ് നേടാനായത്.
ട്രംപിന്റെ നാലുമക്കളും കൺവെൻഷനിൽ സന്നിഹിതരായിരുന്നു. സ്ഥാനാർത്ഥിപ്രഖ്യാപനമുണ്ടായതോടെ അവർ സന്തോഷം കൊണ്ടു തുള്ളിച്ചാടി. നാലു ദിവസത്തേക്കാണ് കൺവെൻഷൻ.
അമേരിക്കൻ പ്രസിഡന്റാകാൻ ഹിലാരി ക്ലിന്റനെക്കാൾ യോഗ്യനാണെന്നു തെളിയിക്കാനുള്ള വേദിയാണ് ഒഹായോയിലെ ക്ലീവ്ലാൻഡിൽ നടക്കുന്ന കൺവെൻഷൻ. ബില്യണയർ ബിസിനസുകാരനായ ട്രംപ് ഒരു വർഷം മുമ്പാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കുടിയേറ്റക്കാരോടും മുസ്ലിംകളോടും കറുത്തവരോടുമുള്ള കർക്കശമായ നിലപാടിന്റെ പേരിൽ ട്രംപ് വിമർശങ്ങൾ കേട്ടിരുന്നു.