വാഷിങ്ടൺ ഡി സി: ഫെഡറൽ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾക്ക്ക ടിഞ്ഞാണിടുന്നതിനും, പ്രവർത്തന ക്ഷമതയില്ലാത്ത ജീവനക്കാരെസർവ്വീസിൽ നിന്നും പിരിച്ചുവിട്ടതിനും ഗവണ്മെണ്ടിന് അധികാരംനൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംമ്പ് ഇന്ന് (മെയ്25 വെള്ളി) ഒപ്പ് വെച്ചു.

സിവിൽ സർവ്വീസ് നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന്ഉറപ്പാക്കുന്നതിനും, ഗവണ്മെണ്ട് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുംനടപടികൾ സ്വീകരിക്കുമെന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈഉത്തരവിലൂടെ നിറവേറ്റിയിരിക്കുന്നതെന്ന് ട്രംമ്പ് ഡൊമസ്റ്റിക്ക് പോളിസി
ഡയറക്ടർ ആഡ്രു ബ്രംബർഗ് മാധ്യമങ്ങളെ അറിയിച്ചു.

നികുതി ദായകരുടെ പണം കൃത്യമായി ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നജീവനക്കാരെ ഏജൻസികൾക്കും എളുപ്പത്തിൽ പുറത്താക്കുന്നതിനും ഈഉത്തരവ് അനുമതി നൽകുന്നു. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതാക്കളും,മെമ്പർമാരും ചിലവഴിക്കുന്ന സമയത്തിന് നിബന്ധനം ഏർപ്പെടുത്തുന്നതിനുംനിയമത്തിൽ വകുപ്പുകളുണ്ട്.

ഇത്തരം നിയമങ്ങൾ കർശനമാക്കുന്നതോടെ ഫെഡറൽ ഏജൻസികൾക്ക്യൂണിയനുമായി കരാറിൽ ഏർപ്പെടുമ്പോൾ വിലപേശുന്നതിനും, ഇതിലൂടെഫെഡറൽ ഗവണ്മെണ്ടിന് 100 മില്യണിലധികം ഡോളറിന്റെ മിച്ചംഉണ്ടാക്കുന്നതിനും ഇടയാക്കും. എന്നാൽ ഈ എക്സിക്യൂട്ടീവ് ഉത്തരവ്ചോദ്യം ചെയ്യുമെന്ന് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവണ്മെണ്ട് എംപ്ലോയ്സ്അറിയിച്ചു.