ഹൂസ്റ്റൺ: സമീപകാലത്തൊന്നും ഹൂസ്റ്റൺ ദർഷിച്ചിട്ടില്ലാത്ത പ്രകൃതിദുരന്തത്തിൽ നിരാശ്രയരും, നിലാരംബരുമായവരെ സമാശ്വസിപ്പിക്കുന്നതിനും.പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ശനിയാഴ്ച ട്രംമ്പ്ഹൂസ്റ്റണിലെത്തുനമെന്ന് ഇന്ന് (വെള്ളിയാഴ്ച) പുറത്തുവിട്ട അറിയിപ്പിൽപറയുന്നു.ഒരു പെനി പോലും പ്രസിഡന്റിന്റെ ശമ്പളമായി സ്വീകരിക്കാത്തട്രംമ്പ് തന്റെ സ്വകാര്യ സമ്പത്തിൽ നിന്നും ഒരു മില്യൺ ഡോളർദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വീണ്ടും മാതൃകയായി.

ചൊവ്വാഴ്ച ഹൂസ്റ്റൺ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന ട്രംമ്പിന്ശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം എത്തിച്ചേരാൻ കഴിഞ്ഞില്ല.ടെക്‌സസ്സില കോർപസ് ക്രിസ്റ്റിയിൽ എത്തി വിവരങ്ങൾ തിരക്കിയ ശേഷംമടങ്ങുകയായിരുന്നു.വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ട്രംമ്പിന്റെസന്ദർശനത്തെ സ്ഥിരീകരിച്ചു പ്രസ്ഥാവനയിരറക്കിയിട്ടുണ്ട്.

ഫെഡറൽ ഫണ്ടിൽ നിന്നും ബില്യൺ ഡോളറാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഗവർണർ ഗ്രേഗ് ഏബട്ട്ആവശ്യപ്പെട്ടത്. ലൂസിയാനയിലും സമീപ സംസ്ഥാനങ്ങളിലും നാശം വിതച്ച കത്രീനചുഴലിക്കുഴലിക്ക് ശേഷം നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫെഡറൽഗവണ്മെണ്ട് 200 ബില്യൺ ഡോളറാണ് ചിലവഴിച്ചത്