വാഷിങ്ടൺ: തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചു നോർത്തുകൊറിയവീണ്ടും ബല്ലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതിനെ 'നോൺസെൻസ്'എന്നാണ് ട്രമ്പ് ട്വിറ്റർ സന്ദേശത്തിൽ വിശേഷിപ്പിച്ചത്.

ഇന്ന് രാവിലെ(ജൂലായ് 4 ചൊവ്വാഴ്ച) നോർത്തുകൊറിയ വിക്ഷേപിച്ച മിസ്സൈൽജപ്പാൽ കടലിൽ പതിച്ചു.ന്യൂജേഴ്‌സിയിലെ ഗോൾഫ് കോഴ്‌സിൽ വാരാന്ത്യം ചിലവഴിച്ചു വാഷിങ്ടണിൽ തിരിച്ചെത്തിയ ട്രമ്പ് അതിശക്തമായ ഭാഷയിലാണ് നോർത്തുകൊറിയൻഏകാതിപതിയെ വിമർശിച്ചത്.

സൗത്തുകൊറിയൻ പ്രസിഡന്റുമായി ട്രമ്പ് കൂടിക്കാഴ്ച നടത്തിയതിന്റെപ്രതികാരമെ ന്നോണമാണ് മിസൈൽ വിഷേപിച്ചതെന്നാണ് കരുതപ്പെടുന്നത്.നോർത്തുകൊറിയാ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് അമേരിക്കയുടെസഖ്യകക്ഷിയായ സൗത്തുകൊറിയക്കുപോലും ഭീഷിണിയാണെന്ന് ഇരുരാജ്യങ്ങളുംകഴിഞ്ഞയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച ട്രമ്പ് നോർത്തുകൊറിയ ക്ഷമയുടെ അതിർ വരമ്പുകൾലംഘിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു