- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുതവണ ട്രംപ് ഈ വർഷം യുകെയിൽ എത്തുമെന്നുറപ്പായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം ഒരുക്കാൻ തയ്യാറെടുപ്പും തുടങ്ങി; ട്രംപിനെതിരേ പ്രതിഷേധിക്കാൻ ഒരുങ്ങുന്നത് 10 ലക്ഷം പേർ
ലണ്ടൻ: കുടിയേറ്റവിരുദ്ധ നിലപാടുകളുടെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെയും പേരിൽ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. അദ്ദേഹത്തെ ബ്രി്ട്ടനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിക്കരുതെന്ന നിലപാടിലായിരുന്നു ബ്രിട്ടനിലെ മഹാഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ജനങ്ങളും. എന്നാൽ, ഒക്ടോബറിൽ ഔദ്യോഗിക സന്ദർശനത്തിനുൾപ്പെടെ താൻ ഇക്കൊല്ലംം രണ്ടുതവണ ബ്രിട്ടൻ സന്ദർശിക്കുന്നുണ്ടെന്ന് ട്രംപ് തന്ന വെളിപ്പെടുത്തിയതോടെ, സന്ദർശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും ട്രംപ് ബ്രിട്ടൻ സന്ദർശിക്കുകയാണെങ്കിൽ സംഘടിപ്പിക്കുകയെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഫേസ്‌ബുക്ക് ക്യാമ്പെയിനിലൂടെയാണ് പ്രതിഷേധത്തിന് അരങ്ങൊരുക്കുന്നത്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സാധാരണ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരുമെന്നും പത്തുലക്ഷത്തോളം പേരെങ്കിലും റാലിയിലുണ്ടാകുമെന്നുമാണ് സംഘാടകരുടെ അവകാശവാദം. ഇരുപതിനായിരത്
ലണ്ടൻ: കുടിയേറ്റവിരുദ്ധ നിലപാടുകളുടെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെയും പേരിൽ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. അദ്ദേഹത്തെ ബ്രി്ട്ടനിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിക്കരുതെന്ന നിലപാടിലായിരുന്നു ബ്രിട്ടനിലെ മഹാഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ജനങ്ങളും. എന്നാൽ, ഒക്ടോബറിൽ ഔദ്യോഗിക സന്ദർശനത്തിനുൾപ്പെടെ താൻ ഇക്കൊല്ലംം രണ്ടുതവണ ബ്രിട്ടൻ സന്ദർശിക്കുന്നുണ്ടെന്ന് ട്രംപ് തന്ന വെളിപ്പെടുത്തിയതോടെ, സന്ദർശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും ട്രംപ് ബ്രിട്ടൻ സന്ദർശിക്കുകയാണെങ്കിൽ സംഘടിപ്പിക്കുകയെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഫേസ്‌ബുക്ക് ക്യാമ്പെയിനിലൂടെയാണ് പ്രതിഷേധത്തിന് അരങ്ങൊരുക്കുന്നത്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സാധാരണ ജനങ്ങളും പ്രതിഷേധത്തിൽ അണിചേരുമെന്നും പത്തുലക്ഷത്തോളം പേരെങ്കിലും റാലിയിലുണ്ടാകുമെന്നുമാണ് സംഘാടകരുടെ അവകാശവാദം. ഇരുപതിനായിരത്തിലേറെ പേർ ഇപ്പോൾത്തന്നെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയിലാണ് ബ്രിട്ടനിൽ താൻ ഇക്കൊല്ലം സന്ദർശനം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ദാവോസിൽ ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇതുസംബന്ധിച്ച് ചർച്ചകളും നടത്തി. ഇതിനൊപ്പമാണ് ബ്രിട്ടനിൽ ട്രംപ് ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയത്.
ബ്രിട്ടീഷ് ചരിത്രത്തിൽ ഇതേവരെ നടന്ന ഏറ്റവും വലിയ പ്രതിഷേധം 2003-ൽ സഖ്യസേന ഇറാഖ് പ്രസിഡന്റുസ്ഥാനത്തുനിന്ന് സദ്ദാം ഹുസൈനെ പുറത്താക്കിയതിനെതിരേ നടന്നതായിരുന്നു. ഏഴരലക്ഷത്തിലേറെ പേരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും ട്രംപ് ബ്രിട്ടനിലെത്തിയാൽ സംഘടിപ്പിക്കുകയെന്ന് സംഘാടകർ പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ എതിർപ്പ് രേഖപ്പെടുത്തുമെന്ന് ടോട്ടനം എംപി ഡേവിഡ് ലാമി പറഞ്ഞു.
ഒട്ടേറെ പ്രമുഖർ പ്രതിഷേധ പ്രകടനത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വാൽത്തംസ്റ്റോ എംപി സ്റ്റെല്ല ക്രേസി, ആക്ടിവിസ്റ്റ് പോൾ മെയ്‌സൺ, മേരി ബേർഡ്, ഡേവിഡ് ബഡീൽ തുടങ്ങി ഒട്ടേറെ പേർ പ്രതിഷേധതത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. അബോർഷൻസ് സപ്പോർട്ട് നെറ്റ്‌വർക്ക്, ഹെൽപ്പ് റെഫ്യൂഡീസ്, ഓപ്പറേഷൻ ബ്ലാക്ക് വോട്ട് തുടങ്ങിയ സംഘടനകളും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ട്രംപിനെ ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിക്കുന്നതിനെതിരേ കഴിഞ്ഞ വർഷം മേയിൽ 18 ലക്ഷത്തോളം പേർ ഒപ്പിട്ട നിവേദനം സർക്കാരിന് കൈമാറിയിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ട്രംപിന്റെ സന്ദർശനം ബ്രിട്ടീഷ് പാർലമെന്റിലും ചർച്ചയായിരുന്നു. എന്നാൽ, അമേരിക്കയും ബ്രിട്ടനുമായുള്ള ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അതിന് ഇത്തരം തടസ്സവാദങ്ങൾ പ്രായോഗികമല്ലെന്നുമുള്ള നിലപാടാണ് അന്ന് സർക്കാർ സ്വീകരിച്ചത്. രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയുൾപ്പെടെ ഔദ്യോഗിക സന്ദർശനത്തിൽ ഉൾ്‌പ്പെടുത്തേണ്ട പരിപാടികളെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും അന്തിമ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.