- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡഡ് ആൻഡ് ലോക്ക്ഡ്! ഉത്തര കൊറിയയുമായി യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജം; മറ്റുവഴികൾ അവർ തേടുമെന്നും പ്രതീക്ഷ; ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതി പുറത്തുവിട്ട കൊറിയക്ക് ട്രംപിന്റെ മറുപടി ഇങ്ങനെ; യുദ്ധഭീതി വിതച്ച് നേതാക്കളുടെ വാക്‌പോര് തുടരുന്നു
ഉത്തര കൊറിയയും യുഎസും തമ്മിലുള്ള യുദ്ധസമാനമായ വാക്‌പോര് തുടരുകയാണ്. ഉത്തരകൊറിയയുടെ വെല്ലുവിളി നേരിടാൻ യുഎസ് സൈന്യം പൂർണ സജ്ജരാണെന്ന് യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു. അമേരിക്കൻ സേന ലോഡഡ് ആൻഡ് ലോക്ക്ഡ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. യുദ്ധമല്ലാതെ മറ്റുവഴികൾ ഉത്തര കൊറിയ തേടുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കുറച്ചു. അതി ശക്തമായ ഭാഷയിലാണ് ട്രംപിന്റെ ട്വീറ്റ്. യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗുവാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശകൾ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു. മിസൈൽ ആക്രമണമാണ് ഉദ്ദേശിക്കുന്നത്. ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടു. നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 3040 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു കൊറിയൻ പദ്ധതി. ഹ്വാസോങ് 12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുട
ഉത്തര കൊറിയയും യുഎസും തമ്മിലുള്ള യുദ്ധസമാനമായ വാക്‌പോര് തുടരുകയാണ്. ഉത്തരകൊറിയയുടെ വെല്ലുവിളി നേരിടാൻ യുഎസ് സൈന്യം പൂർണ സജ്ജരാണെന്ന് യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു. അമേരിക്കൻ സേന ലോഡഡ് ആൻഡ് ലോക്ക്ഡ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. യുദ്ധമല്ലാതെ മറ്റുവഴികൾ ഉത്തര കൊറിയ തേടുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കുറച്ചു. അതി ശക്തമായ ഭാഷയിലാണ് ട്രംപിന്റെ ട്വീറ്റ്.
യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗുവാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശകൾ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു. മിസൈൽ ആക്രമണമാണ് ഉദ്ദേശിക്കുന്നത്. ആക്രമണ പദ്ധതിയുടെ വിശദാംശങ്ങൾ ഉത്തര കൊറിയ പുറത്തുവിട്ടു. നാലു മധ്യദൂര മിസൈലുകൾ ജപ്പാനു മുകളിലൂടെ ഗുവാം ദ്വീപിന്റെ 3040 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തേക്കു വിക്ഷേപിക്കുകയാണു കൊറിയൻ പദ്ധതി. ഹ്വാസോങ് 12 മിസൈലുകളാണു വിക്ഷേപിക്കുക. ഇവ 17.75 മിനിറ്റ് കൊണ്ടു 3356.7 കിലോമീറ്റർ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തും. മിസൈലിന്റെ യാത്രാപഥം തിരക്കേറിയ വിമാനപാതയിലൂടെയും കപ്പൽപാതയുടെ മുകളിലൂടെയുമാണ്. ഇതിനു പിന്നാലെയാണ് യുഎസ് സൈന്യം പൂർണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന.
പസഫിക് മേഖലയിലെ സ്ഥിതി ഈ രീതിയിലെത്തിയത് ഖേദകരമാണെന്ന് റഷ്യപറഞ്ഞു. ചൈനയും യുദ്ധസന്നാഹങ്ങളിൽ ആശങ്ക ൃരേഖപ്പടുത്തിയി. സമാധാന ശ്രമങ്ങൾക്ക് ചൈനയും റഷ്യയും തയ്യാറാണെനും അറിയിച്ചു. എന്നാൽ ഇരു രാജ്യങ്ങളും ഇതിനോട് പ്രതികരിച്ചിട്ടില്ല. സമാധാനത്തിനായി വഴികൾ തേടുന്നതായി യു എസ് പ്രതിരോധ സെക്രട്ടറി ജിം മറ്റിസ് അറിയിച്ചതാണ് പ്രതീക്ഷ നല്കുന്നത് .
ഇതേസമയം , ഉത്തരകൊറിയയിൽനിന്ന് ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയും. സ്ഥിതി നേരിടാൻ ജപ്പാൻ മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കി. ഉത്തരകൊറിയൻ മിസൈലുകൾ രാജ്യത്തിനുമുകളിലൂടെ പറന്നാൽ, അതിനെ വെടിവെച്ചിടാൻ പാകത്തിലുള്ള പാക്-2 പാട്രിയറ്റ് മിസൈൽ യൂണിറ്റാണ് ജപ്പാൻ സജ്ജമാക്കി നിർത്തിയിട്ടുള്ളത്.
യുഎസിനെതിരെ ഭീഷണി തുടർന്നാൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം 'തീയും കോപവും' ഏറ്റുവാങ്ങേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമാക്കിയത്. ഉത്തരകൊറിയൻ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ബജറ്റ് വർധിപ്പിച്ച് മിസൈൽ പ്രതിരോധ ശേഷി കൂട്ടാനും അമേരിക്ക തയ്യാറായി. അമേരിക്ക തിരിച്ചടിക്കുകയാണെങ്കിൽ കിമ്മിന് അത് താങ്ങാനാവില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ നിന്ദിക്കുന്ന തരത്തിലുള്ള കിമ്മിന്റെ നടപടികൾ അംഗീകരിക്കാനാവില്ല. പ്രകോപനം തുടർന്നാൽ അത് കിമ്മിനെത്തന്നെയാവും ഇല്ലാതാക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസ് അതിർത്തിയിലേക്കുള്ള ഏതുതരം പ്രകോപനവും, മിസൈൽ പരീക്ഷണ വിക്ഷേപണം ആയാൽപോലും, ദേശീയസുരക്ഷയെ ബാധിക്കുന്ന ഗുരുതര ഭീഷണിയായിട്ടാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുദ്ധഭീതി നിലനിൽക്കുന്നത് ലോകവിപണിയേയും ബാധിച്ചു. ദക്ഷിണ കൊറിയയിൽ ഓഹരിവില രണ്ടുമാസത്തിനിടെ ഏറ്റവും താണ നിലയിലാണ് .