- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായം ലഭിക്കുന്നതിന്റെ നന്ദി പോലുമില്ല; സമാധാന ചർച്ചകൾ തുടർന്നില്ലെങ്കിൽ എല്ലാ ധനസഹായവും നിർത്തി വയ്ക്കും; പാക്കിസ്ഥാന് പിന്നാലെ ഫലസ്തീനും മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: പാക്കിസ്ഥാന് പിന്നാലെ ഫലസ്തീനും അമേരിക്കയുടെ മുന്നറിയിപ്പ്. സമാധാന ചർച്ചകൾ തുടരണമെന്നും അല്ലാത്ത പക്ഷം ഫലസ്തീന് നൽകി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിർത്തി വയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ ട്വിറ്റർ പേജിലാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്. പാക്കിസ്ഥാന് സഹായം നൽകിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങൾക്കും സഹായം നൽകുന്നുണ്ടെന്നും അതിലൊന്നാണ് ഫലസ്തീനെന്നും കുറിച്ച ട്രംപ് സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും ഫലസ്തീനില്ലെന്നും കൂട്ടിച്ചേർത്തു. ജറുസലം വിഷയത്തിലെ ഫലസ്തീൻ നിലപാടിനെയും ട്രംപ് ട്വീറ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പൂർണമായും അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എന്തിന് സഹായങ്ങൾ നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ചോദിച്ചു. ഭീകരപ്രവർത്തനം തടയാൻ മതിയായ നടപടികളെടുക്കാത്തതിനേത്തുടർന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു വർഷാവർഷം
വാഷിങ്ടൺ: പാക്കിസ്ഥാന് പിന്നാലെ ഫലസ്തീനും അമേരിക്കയുടെ മുന്നറിയിപ്പ്. സമാധാന ചർച്ചകൾ തുടരണമെന്നും അല്ലാത്ത പക്ഷം ഫലസ്തീന് നൽകി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിർത്തി വയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്റെ ട്വിറ്റർ പേജിലാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്.
പാക്കിസ്ഥാന് സഹായം നൽകിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങൾക്കും സഹായം നൽകുന്നുണ്ടെന്നും അതിലൊന്നാണ് ഫലസ്തീനെന്നും കുറിച്ച ട്രംപ് സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും ഫലസ്തീനില്ലെന്നും കൂട്ടിച്ചേർത്തു. ജറുസലം വിഷയത്തിലെ ഫലസ്തീൻ നിലപാടിനെയും ട്രംപ് ട്വീറ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
പൂർണമായും അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എന്തിന് സഹായങ്ങൾ നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ചോദിച്ചു. ഭീകരപ്രവർത്തനം തടയാൻ മതിയായ നടപടികളെടുക്കാത്തതിനേത്തുടർന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു വർഷാവർഷം നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയിരുന്നു.
25.5 കോടി ഡോളറിന്റെ സഹായമാണു നിർത്തലാക്കിയത്. സാമ്പത്തിക സഹായം കൈപ്പറ്റി അമേരിക്കൻ സർക്കാരുകളെ പാക്കിസ്ഥാൻ വിഡ്ഢികളാക്കുകയായിരുന്നെന്നായിരുന്നു പുതുവർഷത്തിലെ ആദ്യ ട്വീറ്റിൽ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്.ഇതിനു പിന്നാലെയാണ് ഫലസ്തീനെതിരെയും നിലപാടുകടുപ്പിച്ച് രംഗത്തെത്തിയത്.