മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തിലെ അറിയാ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന മൈക്കൽ വോൾഫ് എഴുതിയ ' ഫയർ ആൻഡ് ഫുറി; ഇൻസൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വൈകീട്ട് ആറരയാകുമ്പോൾ ചീസ്ബർഗർ കഴിച്ച് കിടന്നുറങ്ങുന്നത് പതിവാക്കിയ ആളാണ് ട്രംപ് എന്നാണ് പുതിയ വിവരം. ഇതിന് പുറമെ വൈറ്റ് ഹൗസിലെ ജോലിക്കാരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇദ്ദേഹം തെറി വിളിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഈ മാതിരി സ്വഭാവം കാരണം ട്രംപിനെ ആർക്കും കണ്ട് കൂടാത്ത അവസ്ഥയാണുള്ളത്. ഭാര്യ മെലാനിയയുടെ സ്ഥാനത്ത് മകൾ ഇവാൻകയെ കണക്കാക്കുന്ന സ്വഭാവവും ട്രംപിനുണ്ട്. ഇത്തരത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ സ്വഭാവങ്ങൾ എണ്ണിയെണ്ണി പറയുന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 

ആറരയാകുമ്പോൾ ചീസ്ബർഗർ കഴിച്ച് കിടന്നുറങ്ങുന്ന ട്രംപ്
മുൻ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് ആയ സ്റ്റീവ് ബാനനുമൊത്ത് എല്ലാ വൈകുന്നേരങ്ങളിലും ട്രംപ് ഭക്ഷണം കഴിക്കാനിരിക്കാറുണ്ടെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഈ പുസ്തകത്തിലെ നിർണായകയകമായ മിക്ക വിവരങ്ങളുടെയും ഉറവിടമായി വർത്തിച്ച വ്യക്തിയാണ് ബാനൻ. ഇവർ ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലിന് ശേഷം ട്രംപ് വീട്ടിലേക്ക് പോയി കിടക്കുകയും കിടക്കയിൽ വച്ച് വൈകീട്ട് ആറരക്ക് ചീസ് ബർഗർ കഴിച്ച് ഉറക്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇടയ്ക്ക് ടെലിവിഷൻ ചാനലുകൾ കാണുന്ന ട്രംപ് തുടർന്ന് മീഡിയകളെ കുറിച്ചുള്ള കുറ്റം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്യും. തന്റെ ഷർട്ട് നിലത്ത് വീണ് കിടക്കുന്നത് കണ്ട് ഏതെങ്കിലും ജോലിക്കാർ അത് എടുത്ത് യഥാസ്ഥാനത്ത് വച്ചാൽ പോലും ട്രംപ് അവരെ അനാവശ്യമായി തെറി വിളിക്കുമന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഷർട്ട് നിലത്ത് കിടക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരിക്കും ട്രംപ് അതിന് പറയുന്ന ന്യായീകരണം.

ഭാര്യ മെലാനിയയുടെ സ്ഥാനത്ത് മകളെ കാണുന്ന ട്രംപ്
ഇവാൻ ട്രംപിന്റെ മകളാണെങ്കിലും അദ്ദേഹം അവരെ ഭാര്യയുടെ സ്ഥാനത്താണ് കാണുന്നതെന്ന് വൈറ്റ് ഹൗസ് ജീവനക്കാർ ആരോപിക്കുന്നു. യഥാർത്ഥ ഭാര്യ മെലാനിയയെ ഫസ്റ്റ് ലേഡി എന്ന പദവികളിൽ നിന്നെല്ലാം അകറ്റി നിർത്തുന്ന തന്റെ സ്വഭാവം ട്രംപ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഈ പുസ്തകം വ്യക്തമാക്കിയിരിക്കുന്നത്. മെലാനിയയേക്കാൾ ഇവാൻകയ്ക്കും കമ്മ്യണിക്കേഷൻ ഡയറക്ടർ ഹോപ് ഹിക്സിനുമാണ് ട്രംപിന് മേൽ കൂടുതൽ സ്വാധീനമുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ട്രംപ് അധികാരമേറ്റെടുത്ത ആദ്യ വർഷം നിരവധി പേർ വൈറ്റ് ഹൗസിൽനിന്നും രാജി വച്ചിരുന്നു. അപ്പോഴെല്ലാം ട്രംപിന് ധൈര്യം പകർന്ന് നൽകി പ്രധാന അഡൈ്വസറായി വർത്തിച്ചത് ഹിക്സാണ്. ഇതിന് പുറമെ ട്രംപ് വിദേശയാത്രകൾ നടത്തിയപ്പോഴും ഇവാൻക മെലാനിയയേക്കാൾ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഇന്ത്യയിൽ വ്ച്ച് നടന്ന ഒരു ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കാൻ ട്രംപിനെ പ്രതിനിധീകരിച്ച് ഇവാൻകയായിരുന്നു എത്തിയിരുന്നത്.

വൈറ്റ് ഹൗസിലെ ഉന്നത ഒഫീഷ്യലുകൾ ട്രംപിനെ തെറി വിളിക്കുന്നു
വൈറ്റ് ഹൗസിലെ ഉന്നതരായ നിരവധി ഒഫീഷ്യലുകൾക്കും റുപർട്ട് മർഡോർക്ക് അടക്കമുള്ള ബില്യണയർമാർക്കും ട്രംപിനെ പറ്റി നല്ല മതിപ്പില്ലെന്നും ഇവരിൽപലരും അദ്ദേഹത്തെ തെറി വിളിക്കാറുണ്ടെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നുചിൻ ട്രംപിനെ ഇഡിയറ്റ് എന്ന് സംബോധന ചെയ്തുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ട്രംപിന് പല കാര്യങ്ങളിലും ധാരണക്കുറവുണ്ടെന്ന് മർഡോക്ക് പ്രതികരിച്ചുവെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. എന്നാൽ ഇവർ ഈ വെളിപ്പെടുത്തലുകളോട് ഇനിയും പ്രതികരിച്ചിട്ടില്ല.