- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂജാരി പാതി നഗ്നനായി നിൽക്കുന്നതിന് ഭക്തർ പരാതി പറയുന്നില്ലല്ലോ; ഭക്തർ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടിനെതിരെ തൃപ്തി ദേശായി
പൂണെ: ഷിർദി സായിബാബ ക്ഷേത്ര ട്രസ്റ്റിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ ‘മാന്യ'മായി വസ്ത്രം ധരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടാണ് തൃപ്തി ദേശായിയെ ചൊടിപ്പിച്ചത്. ഭക്തർ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോർഡുകൾ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോർഡുകൾ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെട്ടു.
പൂജാരിക്കും ഭക്തനും രണ്ട് തരം അളവുകോൽ എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ഭക്തർ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോർഡുകൾ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോർഡുകൾ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
ബോർഡ് എടുത്തുമാറ്റാൻ ട്രസ്റ്റ് തയ്യാറായില്ലെങ്കിൽ താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയിൽ നേരിട്ടെത്തി എടുത്തുമാറ്റുമെന്നും തൃപ്തി പറഞ്ഞു. പൂജാരി പാതി നഗ്നനായി നിൽക്കുന്നതിന് ഭക്തർ പരാതി പറയുന്നില്ലല്ലോ എന്നും അവർ ചോദിച്ചു.ഇന്ത്യയിൽ, ഭരണഘടന തങ്ങളുടെ പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, ആ അവകാശമനുസരിച്ച്, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് അവർ പറഞ്ഞു.
മറുനാടന് ഡെസ്ക്