ന്യുഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിവാദത്തിലായ തൃപ്തി ദേശായി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുക്കും. സ്ത്രീകളുടെ പ്രതിനിധിയായി തന്നെ ഉൾപ്പെടുത്തിയാൽ സന്തോഷമെന്നു തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി വാദിക്കുന്ന ഭൂമാത രണരാഗിണി ബ്രിഗേഡിന്റെ നേതാവാണു തൃപ്തി ദേശായി. ബിഗ് ബോസിന്റെ പത്താം സീസണിൽ പങ്കെടുക്കാൻ തൃപ്തിയെ അണിയറക്കാർ സമീപിച്ചതായാണ് റിപ്പോർട്ട് പുറത്തുവന്നത്.

വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം സ്ഥരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെന്ന് തൃപ്തി ചാനൽ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ വാക്ക് നൽകിയിട്ടില്ല. ഭൂമാത ബ്രിഗേഡിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തിരക്കുണ്ട്. സ്ത്രീകളുടെ പ്രതിനിധിയായി തന്നെ ഉൾപ്പെടുത്തിയാൽ സന്തോഷമാണെന്ന് തൃപ്തി പറഞ്ഞു.

ലിംഗ സമത്വത്തിന് വേണ്ടി വാദിക്കുന്നതിന് ബിഗ് ബോസിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും തൃപ്തി പറഞ്ഞു. സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഉൾപ്പെടുത്തിയാണ് ബിഗ് ബോസിന്റെ പുതിയ സീസൺ. സൽമാൻ ഖാനാണ് പത്താം സീസന്റെ അവതാരകൻ. ബ്രിട്ടീഷ് ടെലിവിഷൻ ഷോ ആയ ബിഗ് ബ്രദറിന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്.