- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി എസ് ഇലവൺ സോക്കർ ലീഗ് ഫൈനൽ 15 ന്
മെൽബൺ: ടി എസ് ഇലവൺ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടി എസ് ഇലവൺ സോക്കർ ലീഗ് ഫൈനൽ 15 ന് മുറാബിൻ Kingston Heath സോക്കർ ഗ്രൗണ്ടിൽ വച്ച് നടക്കും. ടി എസ് ഇലവൺ, മോഹൻലാൽ മൊസ്റ്റാഷ് എന്നീ ടീമുകൾ ആണ് ഫൈനലിൽ മാറ്റുരക്കുന്നത്. മലയാളീ മത്സരങ്ങളിൽ ആദ്യമായി ഫ്‌ലെഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രി നടക്കുന്ന ഫൈനൽ മത്സരം എന്ന പ്രത്യേകതയും ഉണ്ട്. മെൽ
മെൽബൺ: ടി എസ് ഇലവൺ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടി എസ് ഇലവൺ സോക്കർ ലീഗ് ഫൈനൽ 15 ന് മുറാബിൻ Kingston Heath സോക്കർ ഗ്രൗണ്ടിൽ വച്ച് നടക്കും. ടി എസ് ഇലവൺ, മോഹൻലാൽ മൊസ്റ്റാഷ് എന്നീ ടീമുകൾ ആണ് ഫൈനലിൽ മാറ്റുരക്കുന്നത്. മലയാളീ മത്സരങ്ങളിൽ ആദ്യമായി ഫ്‌ലെഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രി നടക്കുന്ന ഫൈനൽ മത്സരം എന്ന പ്രത്യേകതയും ഉണ്ട്.
മെൽബണിലെ സോക്കർ ക്ലബ്ബുകൾ മോഹൻലാൽസ് മൊസ്റ്റാഷ്, ടീം ഹണ്ടിങ്‌ഡെയിൽ, നോർത്തേൺ വാരിയേർസ്, ഓസാഗ് റെഡ് ബാക്കസ്, ടി എസ് ഇലവൺ, കേരളാ സ്പോർട്സ് ക്ലബ് എന്നീ ആറു ടീമുകൾ ആണ് മത്സരിച്ചത്. 1001 ഡോളർ ആണ് ഒന്നാം സമ്മാനം, 501 ഡോളർ രണ്ടാം സമ്മാനം, ബെസ്റ്റ് പ്ലയെർ അവാർഡ് 100.
വൈകുന്നേരം അഞ്ചു മണി മുതൽ നടക്കുന്ന ഫൈനൽ മത്സരങ്ങൾ കാണുവാൻ മെൽബണിലെ എല്ലാ മലായാളീ ഫുട്‌ബോൾ പ്രേമികളെയും മുറാബിൻ Kingston Heath സോക്കർ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു. മെൽബണിലെ ക്രിക്കറ്റ് / ഫുട്‌ബോൾ സ്പോർട്സ് ക്ലബ് ആയ ടി എസ് ഇലവൺ, മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ കൂടെ സഹകരണത്തോടെ ആണ് പുതിയ സോക്കർ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0422 036 793 (അനൂപ് മുരളി), 0431 331 682 (അലക്‌സ് തോമസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾ ടൂർണമെന്റ് ഫേസ്‌ബുക്ക് പേജ്www.facebook.com/ts11soccerleague.com.au, മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്‌സൈറ്റ് www.mavaustralia.com.au എന്നിവിടങ്ങളിൽ ലഭ്യമാണ്