- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
സേവനങ്ങൾ നോർത്ത് അമേരിക്കയിലേക്കും വ്യാപിപിച്ച് യപ്പ് ടിവി; ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ബോളിവുഡ് ചിത്രങ്ങൾ ലഭിക്കുന്നതിന് കരാറായി
ഹൈദരാബാദ്: ദക്ഷിണേഷ്യൻ വാർത്തകളും സിനിമകളും പ്രക്ഷേപണം ചെയ്യുന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ മുഴുവൻ സമയ സേവനദാതാവായ യപ്പ് ടിവി, ടിഎസ്എസ്ടിയുമായി ബോളിവുഡ് സിനിമകളും മറ്റ് പരിപാടികളും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായുള്ള കരാറൊപ്പിട്ടു. കരാർ നിലവിൽ വരുന്നതോടെ ട്രിനിഡാഡ് ആൻഡ് ടെബാഗോയിലെ ഉപഭോക്താക്കൾക്ക് ബോളീവുഡ് സിന
ഹൈദരാബാദ്: ദക്ഷിണേഷ്യൻ വാർത്തകളും സിനിമകളും പ്രക്ഷേപണം ചെയ്യുന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ മുഴുവൻ സമയ സേവനദാതാവായ യപ്പ് ടിവി, ടിഎസ്എസ്ടിയുമായി ബോളിവുഡ് സിനിമകളും മറ്റ് പരിപാടികളും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായുള്ള കരാറൊപ്പിട്ടു.
കരാർ നിലവിൽ വരുന്നതോടെ ട്രിനിഡാഡ് ആൻഡ് ടെബാഗോയിലെ ഉപഭോക്താക്കൾക്ക് ബോളീവുഡ് സിനിമകളും പരിപാടികളും മുഴുവൻ സമയ അടിസ്ഥാനത്തിൽ ലഭ്യമാകും.
'നാഴികക്കല്ലാകുന്ന ഈ നേട്ടത്തിലൂടെ ടിഎസ്എസ്ടി പരമാവധി ആളുകൾക്ക് ഉയർന്ന ഗുണനിലവാരത്തിലുള്ള ടെലിവിഷൻ പരിപാടികൾ ലഭ്യമാക്കുക എന്ന അതിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പാണ് നടത്തിയിരിക്കുന്നത്്. യപ്പ് ടിവിയുമായുള്ള ഈ കരാറിലൂടെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ജനങ്ങൾക്ക് ഏതുസമയത്തും എവിടെനിന്നും ബോളിവുഡ് സിനിമകൾ ലഭ്യമാകും.' ടിഎസ്എസ്ടിയുടെ റെസിഡെൻഷ്യൽ സർവീസസ് ആൻഡ് ഡെലിവറി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിനോദ് റാഡ്‌ജേ കൂമാർ പറഞ്ഞു.
'ടിഎസ്എസ്ടിയുമായുള്ള ഈ അതുല്യ പങ്കാളിത്തത്തിലൂടെ Yupp TVയെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെത്തിക്കാനായതിൽ അഭിമാനിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഈ രാജ്യത്തെ ജനങ്ങൾക്കും TSTTക്കും നവീനമായ OTT സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കാത്തിരിക്കുന്നു. സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള പങ്കാളിത്തം യപ്പ് ടിവിയുടെ ഒരു മികച്ച നേട്ടമാണ്, ഇക്കാര്യത്തിൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച ടിഎസ്എസ്ടിക്ക് ഞങ്ങൾ നന്ദിപറയുന്നു.' യപ്പ് ടിവി CEO ഉദയ് റെഡ്ഡി പറഞ്ഞു.
ലോകത്തെല്ലായിടത്തും ഏതുസമയത്തും വിനോദവാർത്താ അധിഷ്ഠിത പരിപാടികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉദയ് റെഡ്ഡി 2006ൽ രൂപീകരിച്ചതാണ് യപ്പ് ടിവി. ലോകത്തെല്ലായിടത്തും ഇന്റർനെറ്റ് കണക്ഷനുള്ള ഉപകരണത്തിൽ തൽസമയ ടിവി-VOD പരിപാടികളെത്തിക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിന് പ്രക്ഷേപകരെ സഹായിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൂടുതൽ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്നതിന് പ്രക്ഷേപകരെയും ഉള്ളടക്കദാതാക്കളെയും സഹായിക്കുന്നതിനുള്ള വിശ്വസനീയമായ വേദിയായും യപ്പ് ടിവി പ്രവർത്തിക്കുന്നു. ഇത് പ്രക്ഷേപണത്തിലെ സാങ്കേതികഘടകങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ പരിപാടികളുടെ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് പ്രക്ഷേപകരെ സഹായിക്കുന്നു.
ഒരൊറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ ഒന്നിലധികം ഉപകരണങ്ങളിൽ തൽസമയമോ ഏഴുദിവസ കാച്ച് അപ്പിലോ പ്രേക്ഷകർക്ക് പ്രീമിയം ബോളിവുഡ് ചാനലുകൾ കാണുന്നതിന് TSTT-OTT സേവനങ്ങൾ അവസരമൊരുക്കുന്നു.
ടിഎസ്എസ്ടിയെക്കുറിച്ച് ചില വിവരങ്ങൾ
ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഏറ്റവും വലിയ ടെലിഫോൺഇന്റർനെറ്റ് സേവനദാതാവാണ് ടെലികമ്മ്യൂണിക്കേഷൻസ് സർവീസസ് ഓഫ് ട്രിനിഡാഡ് ആൻഡ് ടുബാഗോ ലിമിറ്റഡ് (ടിഎസ്എസ്ടി). ട്രിനിഡാഡ് ഗവൺമെന്റിന്റെയും ടൊബാഗോ ആൻഡ് കേബിൾ ആൻഡ് വയർലെസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനി ടെൽകോ (ട്രിനിഡാഡ് ആൻഡ് ടെബാഗോ ടെലിഫോൺ കമ്പനി ലിമിറ്റഡ്), ടെക്‌സറ്റൈൽ (ട്രിനിഡാഡ് ആൻഡ് ടൊബാഗോ എക്‌സറ്റേണൽ ടെലികമ്യൂണിക്കേഷൻസ് കമ്പനി ലിമിറ്റഡ്) എന്നിവ ലയിപ്പിച്ചാണ് രൂപീകരിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് http://www.tstt.co.tt സന്ദർശിക്കുക.
യപ്പ് ടിവിയെക്കുറിച്ച് ചില വിവരങ്ങൾ
ദക്ഷിണേഷ്യൻ ടിവി പരിപാടികൾ, ലൈവ് ടിവി, കാച്ച് അപ്പ് ടിവി, ഡിമാൻഡ് മൂവി സൊലൂഷൻസ് എന്നിവ പ്രക്ഷേപണം ചെയ്യുന്ന പ്രശസ്തമായ ഓവർ ദി ടോപ്പ് (OTT) കമ്പനിയാണ് യപ്പ് ടിവി.
അമേരിക്കയിലും ഇന്ത്യയിലും ബ്രാഞ്ച് ഓഫീസുകളുള്ള അറ്റ്‌ലാന്റ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട ഇന്റർനെറ്റ് ടിവി സേവനദാതാക്കളിലൊരാളാണ് 6 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഥൗുുഠഢ. 200ലധികം ടിവി ചാനലുകൾ, സിനിമകൾ, തൽസമയപരിപാടികൾ എന്നിവ കൂടാതെ കണക്റ്റഡ് ടിവി, ഇന്റർനെറ്റ് ടഠആടകൾ, സ്മാർട്ട് ബ്ലൂ റേ പ്ലയേഴ്‌സ്, പേഴ്‌സനൽ കമ്പ്യൂട്ടർ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ പോലുള്ള വീഡിയോ ഉള്ളടക്ക ഉപഭോഗത്തിനും അവസരമൊരുക്കുന്നു.
സന്ദർശിക്കുക: www.yupptv.com
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
Geeta Fadnavis
Concept PR
98492 56202
geeta@conceptpr.com