- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയ്ക്ക് സമീപം പെസഫിക് കടലിൽ കൂറ്റൻ ഭൂകമ്പം; അനേകം തീരങ്ങളെ വിഴുങ്ങാൻ സുനാമി ഭീകരൻ എത്തുമെന്ന് മുന്നറിയിപ്പ്; ആസ്ട്രേലിയൻ തീരങ്ങളിലും ദ്വീപ സമൂഹങ്ങളിലും ആശങ്ക
സിഡ്‌നി: ഓസ്‌ട്രേലിയ വീണ്ടും സുനാമി ഭീതിയിൽ. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുണ്ടായ വമ്പൻ ഭൂകമ്പമാണ് ഇതിന് കാരണം. റിച്ചർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പാണ് ഉണ്ടായത്. ഇതോടെ വമ്പൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന ഭയവും വ്യാപകമായി. ഓസ്‌ട്രേലിയയുടെ തീരത്ത് ആകെ ജാഗ്രതയാണ്. ചെറു ദ്വീപുകളും സുനാമി ഭീഷണിയിലായി. ന്യൂ കാലെഡോണിയയിൽ കൂറ്റൻ തിരമാലകൾ എത്തിക്കഴിഞ്ഞു. ടാഡിൻ എന്ന സ്ഥലത്തിന് വടക്ക് കിഴക്ക് 68 കിലോ മീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനം 7.0 രേഖപ്പെടുത്തി. തൊട്ടു പിറകെ 5.1 തീവ്രതയുള്ള തുടർചലനവും ഉണ്ടായി. ഇതാണ് സുനാമി തിരമാലകളുടെ ശക്തി കൂടുമെന്ന,ആശങ്കയുണ്ടാക്കിയത്. തീരത്ത് നിന്ന് ജനങ്ങളെ ആകെ ഒഴിപ്പിച്ചിട്ടുണ്ട്. എങ്കിലും വമ്പൻ നാശനഷ്ടങ്ങൾ സുനാമി വിതയ്ക്കുമെന്നാണ് വിലയിരുത്തൽ. തീരത്ത് പോകരുതെന്ന് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ദ്വീപുകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.
സിഡ്‌നി: ഓസ്‌ട്രേലിയ വീണ്ടും സുനാമി ഭീതിയിൽ. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുണ്ടായ വമ്പൻ ഭൂകമ്പമാണ് ഇതിന് കാരണം. റിച്ചർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പാണ് ഉണ്ടായത്. ഇതോടെ വമ്പൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന ഭയവും വ്യാപകമായി. ഓസ്‌ട്രേലിയയുടെ തീരത്ത് ആകെ ജാഗ്രതയാണ്. ചെറു ദ്വീപുകളും സുനാമി ഭീഷണിയിലായി.
ന്യൂ കാലെഡോണിയയിൽ കൂറ്റൻ തിരമാലകൾ എത്തിക്കഴിഞ്ഞു. ടാഡിൻ എന്ന സ്ഥലത്തിന് വടക്ക് കിഴക്ക് 68 കിലോ മീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനം 7.0 രേഖപ്പെടുത്തി. തൊട്ടു പിറകെ 5.1 തീവ്രതയുള്ള തുടർചലനവും ഉണ്ടായി. ഇതാണ് സുനാമി തിരമാലകളുടെ ശക്തി കൂടുമെന്ന,ആശങ്കയുണ്ടാക്കിയത്.
തീരത്ത് നിന്ന് ജനങ്ങളെ ആകെ ഒഴിപ്പിച്ചിട്ടുണ്ട്. എങ്കിലും വമ്പൻ നാശനഷ്ടങ്ങൾ സുനാമി വിതയ്ക്കുമെന്നാണ് വിലയിരുത്തൽ. തീരത്ത് പോകരുതെന്ന് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ദ്വീപുകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്കും മാറ്റിയിട്ടുണ്ട്.