- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യയിൽ നിന്നും കേൾക്കുന്നത് ഞെട്ടിക്കുന്ന മരണ സംഖ്യ ! ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണ സംഖ്യ 384 ആയി ഉയർന്നുവെന്ന് ദുരന്ത നിവാരണ സേനയുടെ അറിയിപ്പ്; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം; ദുരന്തത്തിൽ തകർന്നത് ഒട്ടേറെ വീടുകളും കെട്ടിടങ്ങളും
ജക്കാർത്ത: ശക്തമായ ഭൂചലനവും സുനാമിയുമുണ്ടായ ഇന്തോനേഷ്യയിൽ മരണ സംഖ്യ ഉയരുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇതുവരെ 384 പേർ മരിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും വൻ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. തുടർചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ഇവിടെ ഒരുപാ
ജക്കാർത്ത: ശക്തമായ ഭൂചലനവും സുനാമിയുമുണ്ടായ ഇന്തോനേഷ്യയിൽ മരണ സംഖ്യ ഉയരുന്നുവെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇതുവരെ 384 പേർ മരിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും വൻ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.
തുടർചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.
ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം.
എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുൻപേ സൂനാമി ആഞ്ഞടിച്ചു.മൂന്നര ലക്ഷം ജനസംഖ്യയുള്ള പാലു പട്ടണത്തിലാണ് സൂനാമിത്തിരകൾ ആഞ്ഞടിച്ചത്.മണിക്കൂറുകൾക്കുള്ളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് കുതിച്ചെത്തി. ദുരന്തത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകൾ നിയന്ത്രണം വിട്ട് ഒഴുകിപോയി.സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭൂചലനത്തെ തുടർന്ന് പലുവിലെ വിമാനത്താവളം അടച്ചു.ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തൊനീഷ്യ. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു.2006ൽ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേർ കൊല്ലപ്പെട്ടു.
ഇന്തോനേഷ്യൻ തീരങ്ങളിൽ മൃതദ്ദേഹങ്ങൾ അടിയുന്നു
പാലു നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങൾ അടിഞ്ഞതായി ഇന്തൊനീഷ്യ ദുരന്ത നിവാരണ എജൻസി വക്താവ് സുടോപോ പുർവോ നുഗ്രഹോ പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാത്തതിനാൽ മരിച്ചവരുടെ കണക്കുകൾ പൂർണ്ണമായിട്ടും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 384 പേർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.