- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യയെ വിറപ്പിച്ച് 'അഗ്നിപർവത സുനാമി' ! 43 പേർ മരിച്ചതിന് പിന്നാലെ നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും സൂചന; സുമാത്ര-ജാവ ദ്വീപുകളുടെ മധ്യത്തിലുള്ള സുന്താ സ്ട്രെയിറ്റിൽ ആഞ്ഞടിച്ച് ശക്തമായ രാക്ഷസ തിരകൾ; അഗ്നിപർവ്വത വിസ്ഫോടനത്തെ തുടർന്ന് കടലിന്റെ അടിത്തട്ട് താഴേയ്ക്ക് ഇടിഞ്ഞതാണ് പ്രതിഭാസത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ
സുമാത്ര (ഇന്തോനേഷ്യ) : ശക്തമായ സുനാമിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്തോനേഷ്യ. സംഭവത്തിൽ 43 പേർ മരിച്ചെന്നും 584 പേർക്ക് പരുക്ക് പറ്റിയെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ശനിയാഴ്‌ച്ച വൈകിട്ട് സുമാത്ര ദ്വീപിന് സമീപമുള്ള സുന്ദ സ്‌ട്രെയിറ്റ് ദ്വീപിലാണ് സംഭവം. ഈ ഭാഗത്ത് സ്ഥിരമായി സുനാമിയും ഭൂചലനവും ഉണ്ടാകുന്ന സ്ഥലമാണ്. അനക്ക് ക്രാക്കാട്ടോവാ അഗ്നിപർവത നിരയിൽ സ്‌ഫോടനമുണ്ടാകുകയും ലാവ കുത്തിയൊലിച്ചതുമാണ് സുനാമി പ്രതിഭാസത്തിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന വിവരം. സുനാമിക്ക് മുൻപ് ഭൂകമ്പം ഉണ്ടായോ എന്നതിൽ വ്യക്തതയില്ല. തീര മേഖലയിൽ രാക്ഷസ തിരമാലകൾ അടിച്ചുയരുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സൗത്ത് ലംപെങ് എന്ന സ്ഥലത്തുണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അഗ്നനി പർവ്വത സ്‌ഫോടനത്തിന് പിന്നാലെ കടലിന്റെ അടിത്തട്ട് ഇടിഞ്ഞു താഴുന്നതിന്റെ ഭാഗമായാണ് സുനാമിയുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമോ എന്നാ
സുമാത്ര (ഇന്തോനേഷ്യ) : ശക്തമായ സുനാമിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്തോനേഷ്യ. സംഭവത്തിൽ 43 പേർ മരിച്ചെന്നും 584 പേർക്ക് പരുക്ക് പറ്റിയെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ശനിയാഴ്‌ച്ച വൈകിട്ട് സുമാത്ര ദ്വീപിന് സമീപമുള്ള സുന്ദ സ്‌ട്രെയിറ്റ് ദ്വീപിലാണ് സംഭവം. ഈ ഭാഗത്ത് സ്ഥിരമായി സുനാമിയും ഭൂചലനവും ഉണ്ടാകുന്ന സ്ഥലമാണ്. അനക്ക് ക്രാക്കാട്ടോവാ അഗ്നിപർവത നിരയിൽ സ്‌ഫോടനമുണ്ടാകുകയും ലാവ കുത്തിയൊലിച്ചതുമാണ് സുനാമി പ്രതിഭാസത്തിന് കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന വിവരം.
സുനാമിക്ക് മുൻപ് ഭൂകമ്പം ഉണ്ടായോ എന്നതിൽ വ്യക്തതയില്ല. തീര മേഖലയിൽ രാക്ഷസ തിരമാലകൾ അടിച്ചുയരുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സൗത്ത് ലംപെങ് എന്ന സ്ഥലത്തുണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അഗ്നനി പർവ്വത സ്‌ഫോടനത്തിന് പിന്നാലെ കടലിന്റെ അടിത്തട്ട് ഇടിഞ്ഞു താഴുന്നതിന്റെ ഭാഗമായാണ് സുനാമിയുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.
മരണ സംഖ്യ ഇനിയും ഉയരുമോ എന്നാണ് ഇപ്പോൾ ആശങ്കയുയരുന്നത്. ഇന്തോനേഷ്യയിലെ സുലവസിയിലുണ്ടായ സുനാമിയിൽ ഈ വർഷം സെപ്റ്റംബറിൽ 2000 പേരാണ് മരിച്ചത്. ഇതന്റെ ആഘാതത്തിൽ നിന്നും കരകയറി വരുന്നതിനിടെയാണ് രണ്ടാം ദുരന്തം.