- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വർഷം മുമ്പ് കൈകളിൽ നിന്നും മകൾ ഊർന്ന് കടലിലേക്ക് പോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത് മറക്കാതെ ഒരു കുടുംബം; സുനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ മക്കൾക്കായി അനാഥാലയം കെട്ടി ഉയർത്തി ബ്രിട്ടീഷ് ദമ്പതികൾ
ലണ്ടൻ: 2004ലെ ബോക്സിങ് ഡേയുടെ അന്ന് ശ്രീലങ്കയിലുണ്ടായ സുനാമിയിൽ പെട്ട് മരിച്ച ഇസബെല്ല എന്ന അഞ്ച് വയസുകാരി മകളുടെ പേരിൽ ശ്രീലങ്കയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബ്രിട്ടീഷ് ദമ്പതികൾ ശ്രദ്ധാ കേന്ദ്രമാകുന്നു. 14 വർഷങ്ങൾക്ക് മുമ്പ് കൈകളിൽ നിന്നും മകൾ ഊന്ന് കടലിലേക്ക് പോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത് ഇന്ന് ഈ കുടുംബ മറക്കുന്നില്ല. സുനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ മക്കൾക്കായി ശ്രീലങ്കയിൽ ഒരു അനാഥാലയം സ്ഥാപിച്ചിരിക്കുകയാണ് കിം ഫീറ്റ്ഫീൽഡും ഭർത്താവ് ട്രിസ്റ്റനും. 14 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മകളുടെ മുഖമാണ് ഈ അനാഥാലയത്തിലെ കുരുന്നുകളിലൂടെ തിരിച്ച് നേടാൻ ഈ ദമ്പതികൾ ശ്രമിച്ച് വരുന്നത്.ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാൻഡിയിൽ നിന്നും 40 മിനുറ്റ് സഞ്ചരിച്ചാലെത്തുന്ന ഡിഗാനയിലാണീ അനാഥാലയം സ്ഥിതി ചെയ്യുന്നത്. 2004ലെ ബോക്സിങ് ഡേയുടെ അന്ന് ഇസബെല്ല അടക്കമുള്ള 37,000 പേരാണ് സുനാമിയിൽ മരിച്ചത്. ഇവരിൽ പകുതിയോളം പേർ കുട്ടികളായിരുന്നു. തുടർന്നാണ് ശ്രീലങ്കയിലെ കുട്ടികളെ സഹായിക്കുന്നതിനായി
ലണ്ടൻ: 2004ലെ ബോക്സിങ് ഡേയുടെ അന്ന് ശ്രീലങ്കയിലുണ്ടായ സുനാമിയിൽ പെട്ട് മരിച്ച ഇസബെല്ല എന്ന അഞ്ച് വയസുകാരി മകളുടെ പേരിൽ ശ്രീലങ്കയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബ്രിട്ടീഷ് ദമ്പതികൾ ശ്രദ്ധാ കേന്ദ്രമാകുന്നു. 14 വർഷങ്ങൾക്ക് മുമ്പ് കൈകളിൽ നിന്നും മകൾ ഊന്ന് കടലിലേക്ക് പോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത് ഇന്ന് ഈ കുടുംബ മറക്കുന്നില്ല. സുനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ മക്കൾക്കായി ശ്രീലങ്കയിൽ ഒരു അനാഥാലയം സ്ഥാപിച്ചിരിക്കുകയാണ് കിം ഫീറ്റ്ഫീൽഡും ഭർത്താവ് ട്രിസ്റ്റനും.
14 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മകളുടെ മുഖമാണ് ഈ അനാഥാലയത്തിലെ കുരുന്നുകളിലൂടെ തിരിച്ച് നേടാൻ ഈ ദമ്പതികൾ ശ്രമിച്ച് വരുന്നത്.ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാൻഡിയിൽ നിന്നും 40 മിനുറ്റ് സഞ്ചരിച്ചാലെത്തുന്ന ഡിഗാനയിലാണീ അനാഥാലയം സ്ഥിതി ചെയ്യുന്നത്. 2004ലെ ബോക്സിങ് ഡേയുടെ അന്ന് ഇസബെല്ല അടക്കമുള്ള 37,000 പേരാണ് സുനാമിയിൽ മരിച്ചത്. ഇവരിൽ പകുതിയോളം പേർ കുട്ടികളായിരുന്നു. തുടർന്നാണ് ശ്രീലങ്കയിലെ കുട്ടികളെ സഹായിക്കുന്നതിനായി പീറ്റ്ഫീൽഡും ട്രിസ്റ്റനും കൂടി തങ്ങളുടെ മകളുടെ പേരിൽ ഒരു ഫൗണ്ടേഷൻ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സുമാനി ദുരന്തത്തോടുള്ള ദമ്പതികളുടെ പ്രതികരണം ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിൽ വായനക്കാരുമായി പങ്ക് വയ്ക്കുകയും അവർ സുമാനി ബാധിതർക്കുള്ള ഭക്ഷണത്തിനും മറ്റുമായി 15.92 മില്യൺ പൗണ്ട് പിരിച്ചുണ്ടാക്കുകയും ചെയ്തിരുന്നു. ഈ പണത്തിൽ ഭൂരിഭാഗവും ചാരിറ്റികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ഡിസാസ്റ്റർ എമർജൻസി കമ്മിറ്റിയിലെത്തുകയായിരുന്നു. എന്നാൽ രണ്ടരലക്ഷം പൗണ്ട് ഒരു സ്‌കൂൾ പുനർനിർമ്മിക്കുന്നിതിനായി ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ദമ്പതികൾ ശ്രീലങ്കയിൽ സ്ഥാപിച്ചിരിക്കുന്ന അനാഥാലയം ഹോം ഓഫ് ഹോപ്പ് എന്നാണ് അറിയപ്പെടുന്നത്.
ഈ അനാഥാലയത്തിൽ നാല് വയസ് മുതൽ 18 വരെയുള്ള 93 കുട്ടികളാണ് താമസിക്കുന്നത്. ഇസബെല്ല പീറ്റ്ഫീൽഡ് മെമോറിയർ ഫണ്ട് ഈ അനാഥാലയത്തിനായി നിർണായക പിന്തുണയാണ് നൽകി വരുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതമങ്കിലും മെച്ചപ്പെടുത്താനും അവൾക്കൊരു ഭാവി കൊടുക്കാനും സാധിക്കുന്നതാണ് സുനാമിയെടുത്തുകൊണ്ടു പോയ തങ്ങളുടെ മകൾ ഇസബെല്ലയോട് ചെയ്യാവുന്ന ഏറ്റവും ഉചിതമായ പ്രവർത്തിയെന്നാണ് കിം ഫീറ്റ്ഫീൽഡ് പ്രതികരിച്ചിരിക്കുന്നത്. ഇസബെല്ല പീറ്റ്ഫീൽഡ് മെമോറിയർ ഫണ്ട് നിരവധി പെൺകുട്ടികളെ സ്പോർസർ ചെയ്യുന്നുണ്ട്. ഇതിലൂടെ പെൺകുട്ടികൾക്ക് പഠിക്കാനും ജോലി നേടാനും അവസരമൊരുക്കുന്നുണ്ട്.
2004ലുണ്ടായ സുനാമി കാരണം ഇന്തോനേഷ്യയിൽ നൂറ് കണക്കിന് പേർ കൊല്ലപ്പെടുകയും 16,000 പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. മകളെ നഷ്ടപ്പെട്ടിട്ട് 14 വർഷമായെങ്കിലും അത് ഇന്നും ഒരു പേടിസ്വപ്നമാണെന്നാണ് ഇസബെല്ല പ്രതികരിച്ചിരിക്കുന്നത്. അനാഥാലയം സ്ഥാപിച്ച ഡിഗാന ഈ ദമ്പതികൾക്ക് വർഷങ്ങളായി അടുത്തറിയുന്ന സ്ഥലമാണ്. ഇവിടെ വച്ചായിരുന്നു ഇവർ ഹണിമൂൺ ആഘോഷിച്ചിരുന്നത്. അതിന് പുറമെ മകൾ ഇസബെല്ലയുമൊത്ത് ഇവർ ഇവിടെ നിന്ന് ക്രിസ്മസും ആഘോഷിച്ചിരുന്നു. അവിടുത്തെ ബീച്ച് ബംഗ്ലാവിലിരുന്ന് സംസാരിക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ സുനാമിത്തിരകൾ ഇസബെല്ലയെ കവർന്നെടുത്തുകൊണ്ട് പോവുകയായിരുന്നു.