- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിടിഎകെയ്ക്കു അംഗീകാരം: ഉചിതമായനടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി
ആലപ്പുഴ: ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)-യും കേരള ഒളിമ്പിക് അസോസിയേഷ (കെഒഎ)-യും അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏക സംസ്ഥാനതല അസോസിയേഷനായ ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ)-യ്ക്ക് സർക്കാർ അംഗീകാരം നല്കാനുള്ള നിയമാനുസൃത നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നുള്ള നിവേദനത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ടി.ആർ.എ.ടി.ടി ക്ലബ് നല്കിയ വിശദമായ നിവേദനം നടപടികൾക്കായി സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി കൈമാറി. മൂന്നു പതിറ്റാണ്ടോളമായി കേരളത്തിൽ രജിസ്ട്രേഷനോ ഓഡിറ്റഡ് വരവു, ചെലവു കണക്കുകളോ കൂടാതെ നിയമസാധുതയില്ലാതെ സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ടേബിൾ ടെന്നിസ് അസോസിയേഷനെ (കെടിടിഎ) പിരിച്ചുവിടാനും ആസ്തികൾ സർക്കാരിലേക്കു കണ്ടുകെട്ടാനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായും ധാർമികമായും അടിസ്ഥാനമില്ലാത്ത കെടിടിഎയുടെ പ്രവർത്തനങ്ങൾ മൂലം ടേബിൾ
ആലപ്പുഴ: ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)-യും കേരള ഒളിമ്പിക് അസോസിയേഷ (കെഒഎ)-യും അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏക സംസ്ഥാനതല അസോസിയേഷനായ ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ)-യ്ക്ക് സർക്കാർ അംഗീകാരം നല്കാനുള്ള നിയമാനുസൃത നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നുള്ള നിവേദനത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ടി.ആർ.എ.ടി.ടി ക്ലബ് നല്കിയ വിശദമായ നിവേദനം നടപടികൾക്കായി സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി കൈമാറി.
മൂന്നു പതിറ്റാണ്ടോളമായി കേരളത്തിൽ രജിസ്ട്രേഷനോ ഓഡിറ്റഡ് വരവു, ചെലവു കണക്കുകളോ കൂടാതെ നിയമസാധുതയില്ലാതെ സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ടേബിൾ ടെന്നിസ് അസോസിയേഷനെ (കെടിടിഎ) പിരിച്ചുവിടാനും ആസ്തികൾ സർക്കാരിലേക്കു കണ്ടുകെട്ടാനുമുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമപരമായും ധാർമികമായും അടിസ്ഥാനമില്ലാത്ത കെടിടിഎയുടെ പ്രവർത്തനങ്ങൾ മൂലം ടേബിൾ ടെന്നിസ് കളിക്കാർക്കും വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും തടസ്സങ്ങളും ഒഴിവാക്കേണ്ടതാവശ്യമാണെന്നു നിവേദനത്തിൽ എടുത്തുകാട്ടിയിരിക്കുന്നു. അടിയന്തിരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഈ രംഗത്ത് ആത്മാർഥമായി പ്രവർത്തിക്കുന്നവർക്കും കളിക്കാർക്കും അപരിഹാര്യമായ നഷ്ടമായിരിക്കും ഉണ്ടാകുക. താരങ്ങളുടെ ഭാവി നഷ്ടപ്പെടുത്താതിരിക്കാൻ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ട്. ടിടിഎഫ്ഐയും കെഒഎയും കെടിടിഎയെ ഡിസ്അഫിലിയേറ്റ് ചെയ്തുകഴിഞ്ഞു.
കെടിടിഎ-യ്ക്ക് നിയമപരമായ നിലനില്പില്ലെന്നു വ്യക്തമായതിനാലാണ് കളിക്കാരുടെ ഭാവി നഷ്ടപ്പെടാതിരിക്കാനും താത്പര്യങ്ങൾ സംരക്ഷിക്കാനും ടിടിഎകെ എന്ന പേരിൽ പുതിയ സംഘം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷനുകളും ക്ലബുകളും ടിടിഎകെയെ പിന്തുണയ്ക്കുകയും കൂടെ സഹകരിക്കുകയും ചെയ്യുന്നു.
കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ എന്ന പേരിലുള്ള സ്പോർട്സ് അസോസിയേഷൻ പ്രവർത്തിക്കുന്നതു നിയമപരമായ രജിസ്ട്രേഷൻ കൂടാതെയാണെന്നു സൊസൈറ്റി രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് വ്യക്തമായത്. അസോസിയേഷൻ ഇപ്പോൾ പ്രവർത്തിച്ചു വരികയാണോ എന്നുള്ളതു സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നു രജിസ്ട്രാറുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആരംഭിച്ച 1990 മുതൽ കെടിടിഎയ്ക്കു രജിസ്ട്രേഷൻ കൃത്യമായിട്ടില്ല, കണക്കുകൾ ഓഡിറ്റ് ചെയ്തു സമർപ്പിച്ചിട്ടില്ല, 28 വർഷമായി പുതുക്കിയിട്ടുമില്ല. നിലവിലുള്ള 'ഭാരവാഹികൾ അധികാരമില്ലെങ്കിലും പ്രവർത്തനത്തിൽ തുടരുന്നു, ചട്ടവിരുദ്ധമായ നോമിനേഷനുകൾ നടത്തുന്നു, മറ്റുള്ളവരെ അനാവശ്യ വ്യവഹാരങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നു, വിദ്യാർത്ഥികളുടെയും കളിക്കാരുടെയും അവസരങ്ങളും 'ഭാവിയും കെടുകാര്യസ്ഥതയിൽ നഷ്ടപ്പെടുത്തുന്നു തുടങ്ങിയ ഗുരുതരങ്ങളായ അനേകം ആരോപണങ്ങളാണ് കെടിടിഎയ്ക്ക് എതിരേ ഉയർന്നിട്ടുള്ളത്.
നിയമപരമായും സാങ്കേതികമായും ധാർമികമായും അടിസ്ഥാനവും നിലനില്പുമില്ലാത്ത ഒരു സ്പോർട്സ് അസോസിയേഷനാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (കെഎസ്എസ്സി)അംഗീകാരവും സർക്കാർ വക ധനസഹായങ്ങളും മൂന്നു പതിറ്റാണ്ടായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. ടിടിഎഫ്ഐയുടെ അഫിലിയേഷനുള്ള ടേബിൾ ടെന്നിസ് അസോസിയേഷനാണ് നിയമപരമായി കെഎസ്എസ്സി അംഗീകാരം നല്കേണ്ടത്.
എല്ലാ കാര്യങ്ങളും വ്യവഹാരങ്ങളിലേക്കു തള്ളിവിടുന്ന രീതിയിൽ കെടിടിഎ കാര്യങ്ങൾ നീക്കുന്നതും വെച്ചുതാമസിപ്പിക്കുന്നതും ജനാധിപത്യക്രമത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു നിവേദനത്തിൽ എടുത്തുകാട്ടിയിട്ടുണ്ട്. സ്വയമേവ സ്വേച്ഛാപരവും നിയമാനുസൃതമല്ലാത്തതും അയോഗ്യമായതുമായ കെടിടിഎയുടെ നടപടികൾ തടയുകയാണ് ഇതിനാവശ്യമെന്നും കൂട്ടിച്ചേർത്തിരിക്കുന്നു.