കോഴിക്കോട്: പുതുതലമുറ പത്ര മാദ്ധ്യമങ്ങളോട് പുറം തിരഞ്ഞു നിൽക്കുന്നവരാണെന്ന ധാരണ ശരിയല്ലെന്നാണ് പുതിയ സർവേകൾ പറയുന്നത്. ന്യൂ ജനറേഷനിലെ 79 ശതമാനവും വാർത്തക്കായി ആശ്രയിക്കുന്നത് പത്രങ്ങളെയും ടി.വി ചാനലുകളെയും. കൊച്ചിയിലെയും രാജ്യത്തെ മറ്റ് 15 നഗരങ്ങളിലെയും വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഈ കണ്ടത്തെൽ.

കൊച്ചിയിലെ 12നും 18നും ഇടയിൽ പ്രായമുള്ള 1200 സ്‌കൂൾ വിദ്യാർത്ഥികളിൽനിന്നാണ് സർവേയുടെ ഭാഗമായി വിവരങ്ങൾ ശേഖരിച്ചത്. 'ജനറേഷൻ ഇൻസൈഡ്' എന്നപേരിൽ ടാറ്റാ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) ആണ് സർവേ നടത്തിയത്. സർവേയിൽ പങ്കടെുത്ത 42 ശതമാനംപേർ ബന്ധുക്കളും സുഹൃത്തുക്കളും അയക്കുന്ന ലിങ്കുകൾ വഴിയും 32 ശതമാനം പേർ ഓൺലൈൻ പത്രങ്ങൾ വഴിയും വാർത്ത അറിയുന്നുമുണ്ട്.

പരസ്പരം സന്ദശേങ്ങൾ അയക്കുന്ന കാര്യത്തിൽ മൊബൈൽ സന്ദശേങ്ങളുടെ (എസ്.എം.എസ്) പങ്ക് വലിയതോതിൽ ഇടിഞ്ഞതായും സർവേയിൽ കണ്ടത്തെി. പകരം വാട്‌സ്ആപ് ആണ് കയറിവന്നത്. എസ്.എം.എസിനെ ബഹുദൂരം പിന്നിലാക്കി സന്ദശേമയക്കുന്നതിൽ വാട്‌സ്ആപ് 70 ശതമാനത്തോടെ ഒന്നാം സ്ഥാനത്തത്തെി. എസ്.എം.എസിന്റെ വിഹിതം 11 ശതമാനത്തിലൊതുങ്ങി.

സർവേയിൽ പങ്കടെുത്ത 62 ശതമാനവും ആശയവിനിമയം നടത്തുന്നത് ഓൺലൈനിലാണ്. അറിവ് നേടാൻ 18 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. എങ്കിലും തങ്ങൾ വെറും മൊബൈൽ ജീവികളല്ലെന്ന് തെളിയിച്ച് 42 ശതമാനംപേർ സുഹൃത്തുക്കളുമായി മുഖാമുഖം ആശയ വിനിമയത്തിന് സമയം കണ്ടത്തെുന്നുമുണ്ട്. സുഹൃത്തുക്കൾ തമ്മിലുള്ള ആശയവിനിമയത്തിന് ഫോൺകോൾ, ഫേസ്‌ബുക് എന്നിവയും ഉപയോഗപ്പെടുത്തുന്നുണ്ട്.

സർവേയിൽ പങ്കടെുത്ത 82 ശതമാനവും ഓൺലൈൻ ഷോപ്പിങ്ങിൽ താൽപര്യം പ്രകടിപ്പിച്ചു. 29 ശതമാനം ദിവസം 15 മിനിറ്റിനും 30 മിനിറ്റിനും ഇടയിൽ ഓൺലൈനിൽ ചെലവഴിക്കുന്നു. ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി ലാപ്‌ടോപ്, ഡസ്‌ക്ടോപ് എന്നിവ ഉപയോഗിക്കുന്ന അത്രതന്നെ വിദ്യാർത്ഥികൾ സ്മാർട് ഫോണുകളെയും ആശ്രയിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ 88 ശതമാനത്തോടെ ഫേസ്‌ബുക്കാണ് മുന്നിൽ. 66 ശതമാനവുമായി ഗൂഗ്ൾ രണ്ടാം സ്ഥാനത്താണ്. 42 ശതമാനത്തിന് ട്വിറ്റർ അക്കൗണ്ടുണ്ട്.

പ്രഫഷനൽ കോഴ്‌സുകളോടുള്ള ആകർഷണം കുറഞ്ഞുവരുകയാണെങ്കിലും ഇപ്പോഴും 59 ശതമാനം പേർ ഇത്തരം കോഴ്‌സുകളിൽ ചേരാനാണ് താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് ടി.സി.എസ് ഗ്‌ളോബൽ കമ്യൂണിക്കേഷൻസ് തലവൻ പ്രതീപ്ത ബാഗ്ചി പറഞ്ഞു.