അടിമാലി; മുമ്പ് വിൽപ്പന നടത്തിയ സ്ഥലം നിശ്ചിത അളവിനേക്കാൾ കൂടുതൽ ഉണ്ടെന്നും ഇത് വിട്ടുകിണമെന്നും മുൻ മന്ത്രി ടി യു കുരുവിള. തർക്കം തീരാതെ പോക്കുവരവ് നടത്തില്ലന്ന് റവന്യൂവകുപ്പ്. 34 വർഷം മുമ്പ് വാങ്ങിയ ഒന്നര ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സ്ഥാപിച്ചെടുക്കുന്നതിനുള്ള അടിമാലി പഞ്ചായത്തിന്റെ നീക്കം തൃശങ്കുവിൽ.

1988-ൽ അടിമാലി പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്തിൽ പറഞ്ഞിരുന്നതിൽ കൂടുതൽ 18.5 സ്ഥലം ഉണ്ടെന്നും ഇത് വിട്ടുകിട്ടണമെന്നുമാണ് ടിയു കുരുവിളയുടെ ആവശ്യം. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് ടിയു കുരുവിള രേഖമൂലം അപേക്ഷ നൽകിയിട്ട് വർഷങ്ങളായി.
അടുത്തിടെ പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫ് ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കി യൂഡിഎഫ് പഞ്ചായത്തിന്റെ ഭരണം കൈക്കലാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ മുൻ ഭരണസമിതി പഞ്ചായത്തിന്റെ കൈവശത്തിലുള്ള സ്ഥലം ചട്ടവിരുദ്ധമായി ടിയു കുരുവിളക്ക് കൈമാറാൻ നീക്കം നടത്തിയെന്ന ആരോപണവുമായി യൂഡിഎഫ് ഭരണനേതൃത്വം രംഗത്തെത്തി. ഇതോടെയാണ് സ്ഥലം സംബന്ധിച്ചുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലന്ന പുറത്തറിയുന്നതിന് വിഴിയൊരുക്കിയത്.

ഇത് സംബന്ധിച്ച് എൽഡിഎഫ് ഭരണസമിതി ടിയു കുരുവിളക്ക് അനുകൂലമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നെന്നും ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നെന്നും ഇത് റദ്ദാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ നിലപാട്. ഇക്കാര്യം പഞ്ചായത്ത ഭരണസമിതി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറയിച്ചിരുന്നു. 1988-ൽ ഒന്നര ഏക്കർ സ്ഥലം ബസ്സ്റ്റാന്റ് നിർമ്മാണത്തിനായി ടി യു കൂരുവുളയിൽ നിന്നും പഞ്ചായത്ത് വാങ്ങിയിരുന്നു. പഞ്ചായത്തിന് താൻ നൽകിയ ഭൂമിയിൽ പതിനെട്ടര സെന്റ് അധികമുണ്ടെന്നും ഇത് തിരികെ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് ടിയു കരുവുള പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

ഇതിന് സമീപത്തുള്ളതും കുരുവിളയുടെ ഭൂമിയാണ്. പ്രദേശം മണ്ണിട്ട് നികത്തിയാണ് പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ മാർച്ച് 15 ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം അധികമായി പഞ്ചായത്തിന്റെ കൈവശം ഉണ്ടെന്ന് കുരുവിള അവകാശപ്പെട്ട ഭൂമി വിട്ടു കൊടുക്കാൻ സർക്കാരിന്റെ അനുവാദത്തിനുവേണ്ടി മുൻ ഭരണ സമിതി കത്ത് നൽകിയെന്നാണ് യൂഡിഎഫ് ഭരണ സമിതി വെളിപ്പെടുത്തിയിട്ടുള്ളത്.

പഞ്ചായത്ത് ഭരണം കഴിഞ്ഞ മാസം തങ്ങൾ പിടിച്ചെടുത്ത ശേഷം രേഖകൾ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന സ്ഥലത്തെ 18.5 സെന്റ് ടിയു കുരുവിളക്ക് നൽകാൻ മുൻ ഭരണസമിതി തീരുമാനം കൈക്കൊണ്ട് വിവരം അറിയുന്നതെന്നാണ് ഇപ്പോഴാത്തെ ഭരണ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. 15-3-2022 കുടിയ കമ്മിറ്റിയിൽ ഇങ്ങിനെയെരു അജണ്ടയില്ലയിരുന്നുവെന്നും കമ്മിറ്റി തിരുമാനങ്ങൾ പലപ്പോഴും താമസിച്ചാണ് എഴുതി ചേർക്കുന്നതെന്നും ഇത് മുതലെടുത്ത് മുൻ ഭരണസമിതിയും സെക്രട്ടറി ചേർന്ന് ഇതുസംബന്ധിച്ച തിരുമാനം എഴുതി ചേർക്കുകയായിരുന്നെന്നുമാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം.

സെന്റിന്് ലക്ഷങ്ങൾ വിലവരുന്ന സ്ഥലം ചട്ടപ്രകാരമുള്ള കമ്മറ്റി തുരുമാനം കുടാതെ വിട്ടുനൽകുന്നതിന് നടപടിയെടുത്തത് സാമ്പത്തീക ലാഭം മുന്നിൽക്കണ്ടാണെന്നും ഇക്കാര്യത്തിൽ സത്യവസ്ഥ കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സനിത സജീ,വൈസ് പ്രസിഡന്റ് കെ എസ് സയാദ്, ബാബു പി കുര്യക്കോസ് , ടി എസ സിദ്ദിഖ് മറ്റും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.