- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ജോ കൂൺ എംഎർടി സ്റ്റേഷൻ അപകടം; ടുവാസ് വെസ്റ്റ് എക്സ്റ്റൻഷൻ വഴിയുള്ള സർവ്വീസുകൾ മുടങ്ങും; ട്രെയിൻ യാത്രക്കാർ അറിയാൻ
കഴിഞ്ഞ ദിവസം ജോ കൂൺ എംആർടി സ്‌റ്റേഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് ടുവാസ് എക്സ്റ്റൻഷൻ വഴിയുള്ള സർവ്വീസുകൾ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്‌ച്ചയാണ് ഈസ്റ്റ് വെസ്റ്റ് ലൈനിന്റെ സിങ്നലിൽ സിസ്റ്റലിലുള്ള സോഫ്റ്റ് വെയർ തകരാർ മൂലം അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജോ കൂൺ മുതൽ ടുവാസ് ലിങ്ക് വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച്ചയോടെ മാത്രമെ ഇതുവഴിയുള്ള സർവ്വീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂ. സർവ്വീസ് നിർത്തലാക്കുന്നത് അഞ്ച് സ്റ്റേഷനുകളെയാണ് ബാധിക്കുക. ജോ കൂൺ, ഗുൾ സർക്കിൾ, ടുവാസ് ക്രെസെന്റ്, ടുവാസ് വെസ്റ്റ് റോഡ് ആൻഡ് ടുവാസ് ലിങ്ക് എന്നിവിടങ്ങളിലൂടെയുള്ള യാത്രക്കാരെയാണ് ഇത് ബാധിക്കുക. തിങ്കളാഴ്‌ച്ച മുതൽ ഗുൽ സർക്കിൾ മുതൽ ടുവാസ് ലിങ്ക് വഴിയുള്ള ട്രെയിൻ സർവ്വിസുകൾ പുനരാരംഭിക്കുമെങ്കിലും ഗുൾ സർക്കിൾ മുതൽ ജോ കൂൾ വരെയുള്ള സർവ്വീസ് പുനരാരംഭിക്കാൻ ഒരു മാസം എടുക്കും. ഈ രണ്ട് സ്റ്റേഷനിലിടയിലുള്ള യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടണമെന്നും അധികൃതർ അറിയിച്
കഴിഞ്ഞ ദിവസം ജോ കൂൺ എംആർടി സ്‌റ്റേഷനിൽ ഉണ്ടായ അപകടത്തെ തുടർന്ന് ടുവാസ് എക്സ്റ്റൻഷൻ വഴിയുള്ള സർവ്വീസുകൾ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്‌ച്ചയാണ് ഈസ്റ്റ് വെസ്റ്റ് ലൈനിന്റെ സിങ്നലിൽ സിസ്റ്റലിലുള്ള സോഫ്റ്റ് വെയർ തകരാർ മൂലം അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
അപകടത്തെ തുടർന്ന് ജോ കൂൺ മുതൽ ടുവാസ് ലിങ്ക് വഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച്ചയോടെ മാത്രമെ ഇതുവഴിയുള്ള സർവ്വീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂ. സർവ്വീസ് നിർത്തലാക്കുന്നത് അഞ്ച് സ്റ്റേഷനുകളെയാണ് ബാധിക്കുക. ജോ കൂൺ, ഗുൾ സർക്കിൾ, ടുവാസ് ക്രെസെന്റ്, ടുവാസ് വെസ്റ്റ് റോഡ് ആൻഡ് ടുവാസ് ലിങ്ക് എന്നിവിടങ്ങളിലൂടെയുള്ള യാത്രക്കാരെയാണ് ഇത് ബാധിക്കുക.
തിങ്കളാഴ്‌ച്ച മുതൽ ഗുൽ സർക്കിൾ മുതൽ ടുവാസ് ലിങ്ക് വഴിയുള്ള ട്രെയിൻ സർവ്വിസുകൾ പുനരാരംഭിക്കുമെങ്കിലും ഗുൾ സർക്കിൾ മുതൽ ജോ കൂൾ വരെയുള്ള സർവ്വീസ് പുനരാരംഭിക്കാൻ ഒരു മാസം എടുക്കും. ഈ രണ്ട് സ്റ്റേഷനിലിടയിലുള്ള യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടണമെന്നും അധികൃതർ അറിയിച്ചു.