- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടുന്നനെ ഒരു യാത്രക്കാരൻ പൂർണമായും തുണി അഴിച്ച് നൃത്തം ചവിട്ടി നടന്നു; ചിലർ മുഖം തിരിച്ചപ്പോൾ മറ്റ് ചിലർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു; ഇന്നലെ ലണ്ടനിലെ ട്രെയിൻ യാത്രയിൽ നടന്നത്
ഇന്നലെ ലണ്ടൻ അണ്ടർഗ്രൗണ്ടിലെ വിക്ടോറിയ ലൈനിലെ ട്യൂബിൽ സഞ്ചരിച്ചവർ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ട് വാ പൊളിച്ച് നിന്ന് പോയിരുന്നു. സാധാരണ പോലെ വണ്ടി യാത്ര തുടരുമ്പോൾ യാതൊരു വിധത്തിലുമുള്ള പ്രകോപനവുമില്ലാതെ ഒരു യാത്രക്കാരൻ പൂർണമായും തുണി അഴിച്ച് നൃത്തം ചവിട്ടി നടക്കുകയായിരുന്നു. ഇത് കണ്ട് ചിലർ അറപ്പോടെ മുഖം തിരിച്ചപ്പോൾ മറ്റ് ചിലർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. രാവിലെ 11 മണിയോടെ ട്രെയിൻ ബ്രിക്സ്റ്റണ് സമീപം എത്തിയതോടെയായിരുന്നു യുവാവിന്റെ കലാപരിപാടി ആരംഭിച്ചിരുന്നത്. തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരിയെടുത്ത ഇയാൾ അവ ഒരു സീറ്റിന് മേൽ വയ്ക്കുകയും തുടർന്ന് ആവേശത്തോടെ കൈയടിക്കുകയുമായിരുന്നു. തുടർന്ന് അയാൾ നൃത്തം വയ്ക്കാൻ തുടങ്ങിയപ്പോൾ പലരും അസഹനീയമായി മുഖം തിരിച്ചിരുന്നു. എന്നാൽ അയാളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാനും നിരവധി സഹയാത്രക്കാർ തയ്യാറായി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ അത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് ഓഫ
ഇന്നലെ ലണ്ടൻ അണ്ടർഗ്രൗണ്ടിലെ വിക്ടോറിയ ലൈനിലെ ട്യൂബിൽ സഞ്ചരിച്ചവർ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കണ്ട് വാ പൊളിച്ച് നിന്ന് പോയിരുന്നു. സാധാരണ പോലെ വണ്ടി യാത്ര തുടരുമ്പോൾ യാതൊരു വിധത്തിലുമുള്ള പ്രകോപനവുമില്ലാതെ ഒരു യാത്രക്കാരൻ പൂർണമായും തുണി അഴിച്ച് നൃത്തം ചവിട്ടി നടക്കുകയായിരുന്നു. ഇത് കണ്ട് ചിലർ അറപ്പോടെ മുഖം തിരിച്ചപ്പോൾ മറ്റ് ചിലർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. രാവിലെ 11 മണിയോടെ ട്രെയിൻ ബ്രിക്സ്റ്റണ് സമീപം എത്തിയതോടെയായിരുന്നു യുവാവിന്റെ കലാപരിപാടി ആരംഭിച്ചിരുന്നത്.
തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരിയെടുത്ത ഇയാൾ അവ ഒരു സീറ്റിന് മേൽ വയ്ക്കുകയും തുടർന്ന് ആവേശത്തോടെ കൈയടിക്കുകയുമായിരുന്നു. തുടർന്ന് അയാൾ നൃത്തം വയ്ക്കാൻ തുടങ്ങിയപ്പോൾ പലരും അസഹനീയമായി മുഖം തിരിച്ചിരുന്നു. എന്നാൽ അയാളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാനും നിരവധി സഹയാത്രക്കാർ തയ്യാറായി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ അത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് ഓഫീസർമാരെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നില്ല. അയാളെ അറസ്റ്റും ചെയ്തിരുന്നില്ല.
എന്നാൽ ഈ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ച് യുവാവിനെ തിരിച്ചറിയുന്നതിനുള്ള ശ്രമം ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് ആരംഭിച്ചിട്ടുണ്ട്. തങ്ങൾ ഈ വിഡിയോ കണ്ടിട്ടുണ്ടെന്നും അതിലുള്ള മനുഷ്യനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നുമാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്. ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവർ ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി മുന്നോട്ട് വരണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു.