- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താന് ശേഷം പട്ടാളക്കുപ്പായമണിഞ്ഞ് സൽമാന്റെ പുതിയ ലുക്ക്; 'ട്യൂബ് ലൈറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
വൻ വിജയം നേടിയ 'സുൽത്താന്' ശേഷം സൽമാൻ ഖാൻ നായകനാവുന്ന 'ട്യൂബ് ലൈറ്റി'ന്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. കബീർ ഖാൻ സംവിധാനം ചെയ്യുന്ന 'ട്യൂബ് ലൈറ്റ് 1962 ലെ ഇന്തോ-ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്.ട്യൂബ് ലൈറ്റിന്റെ ചിത്രീകരണം ലഡാക്കിൽ ആരംഭിച്ചു കഴിഞ്ഞു കബീർ ഖാൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ലഡാക്കിലെ മലനിരകളിൽ തോക്കേന്തി, പട്ടാള കുപ്പായത്തിൽ നിൽക്കുന്ന സൽമാനാണ് ചിത്രത്തിൽ. മുഖം കാണാത്ത രീതിയിൽ പിൻവശത്തുനിന്നുള്ള ഷോട്ടാണ് ചിത്രത്തിൽ. എന്നാൽ സിനിമയിൽ സൽമാന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ സൽമാൻ പട്ടാളക്കാരനാണോ എന്നും അതോ ഏതെങ്കിലും സീനിൽ മാത്രം അദ്ദേഹം ഈ വേഷത്തിൽ വരുന്നതാണോ എന്ന് വ്യക്തമല്ല.ചൈനീസ് താരം സൂസുവാണ് ചിത്രത്തിൽ സൽമാന്റെ നായിക. കബീർഖാന്റെ ആദ്യ രണ്ട് സൽമാൻ ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന
വൻ വിജയം നേടിയ 'സുൽത്താന്' ശേഷം സൽമാൻ ഖാൻ നായകനാവുന്ന 'ട്യൂബ് ലൈറ്റി'ന്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. കബീർ ഖാൻ സംവിധാനം ചെയ്യുന്ന 'ട്യൂബ് ലൈറ്റ് 1962 ലെ ഇന്തോ-ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സൈനികനും ചൈനീസ് യുവതിയും തമ്മിലുള്ള പ്രണയ കഥയാണ് പറയുന്നത്.ട്യൂബ് ലൈറ്റിന്റെ ചിത്രീകരണം ലഡാക്കിൽ ആരംഭിച്ചു കഴിഞ്ഞു
കബീർ ഖാൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ലഡാക്കിലെ മലനിരകളിൽ തോക്കേന്തി, പട്ടാള കുപ്പായത്തിൽ നിൽക്കുന്ന സൽമാനാണ് ചിത്രത്തിൽ. മുഖം കാണാത്ത രീതിയിൽ പിൻവശത്തുനിന്നുള്ള ഷോട്ടാണ് ചിത്രത്തിൽ. എന്നാൽ സിനിമയിൽ സൽമാന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതിനാൽ സൽമാൻ പട്ടാളക്കാരനാണോ എന്നും അതോ ഏതെങ്കിലും സീനിൽ മാത്രം അദ്ദേഹം ഈ വേഷത്തിൽ വരുന്നതാണോ എന്ന് വ്യക്തമല്ല.ചൈനീസ് താരം സൂസുവാണ് ചിത്രത്തിൽ സൽമാന്റെ നായിക. കബീർഖാന്റെ ആദ്യ രണ്ട് സൽമാൻ ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. 'ഏക് ഥാ ടൈഗർ' തീയേറ്ററുകളിലെത്തി നാല് വർഷം പിന്നിടുന്ന വേളയിലാണ് 'ട്യൂബ്ലൈറ്റ്' ഫസ്റ്റ് ലുക്ക് എത്തിയത് എന്നതും കൗതുകമാണ്.