സുൽത്താന് ശേഷം സൽമാൻ നായകനാകുന്ന ട്യൂബ് ലൈറ്റിന്റെ ടീസർ എത്തി. മറ്റൊരു ബ്ലോക്ക്‌ബസ്റ്റർ സൽമാൻ-കബീർ ഖാൻ കൂട്ടുകെട്ടിൽ പിറക്കുന്നതിന്റ സൂചനകളാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. ബംജ്‌റംഗി ബായിജാനായിരുന്നു ഇതിന് മുമ്പ് സൽമാനും കബീർ ഖാനും ഒരുമിച്ച ചലച്ചിത്രം. എന്നാൽ ടീസർ പുറത്ത് വന്നതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നു കഴിഞ്ഞു.2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ലിറ്റിൽ ബോയ് എന്ന സിനിമയുടെ പ്രമേയവുമായി സാദൃശ്യമുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൽമാൻ ഖാനും ഷാരൂഖ് ഖാനും ചിത്രത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുക. ഇഷ തൽവാറും സൽമാൻ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. 1962ലെ ഇന്തോ-ചൈന യുദ്ധമാണ് 'ട്യൂബ്ലൈറ്റി'ന്റെ പശ്ചാത്തലം. ചൈനീസ് താരം സൂസുവാണ് ചിത്രത്തിൽ സൽമാന്റെ നായിക.

ജൂൺ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ഏക് ഥാ ടൈഗർ, ബജ്‌റംഗി ഭായ്ജാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൽമാനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്യൂബ്‌ലൈറ്റ്.