ൽമാൻ-കബീർ ഖാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം 'ട്യൂബ്ലൈറ്റി'ന്റെ ട്രെയിലർ പുറത്തിറങ്ങി. 1962ൽ ഇന്ത്യ - ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണിത്. കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനായ ലഷ്മൺ ആയാണ് സൽമാൻ ചിത്രത്തിൽ. സഹോദരൻ സൊഹെയ്ൽ ഖാൻ ജ്യേഷ്ഠനായി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു അതിർത്തി ഗ്രാമത്തിലെ കഥയാണ് ട്യൂബ് ലൈറ്റ് പറയുന്നത്. യുദ്ധത്തിന് പോയി കാണാതാവുന്ന സഹോദരനെ കണ്ടെത്താനുള്ള ട്യൂബ് ലൈറ്റിന്റെ ദൗത്യമാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അന്തരിച്ച നടൻ ഓം പുരിയെയും ട്രെയിലറിൽ കാണാം.

ചൈനീസ് നടിയായ സു സു വാണ് ചിത്രത്തിൽ നായികയുടെ വേഷത്തിൽ എത്തുന്നത്. അതിർത്തികൾ ഭേദിക്കുന്ന പ്രണയമാണ് 'ട്യൂബ്ലൈറ്റി'െന്റയും ഇതിവൃത്തം. ചിത്രത്തിൽ ബോളിവുഡ് കിങ് ഖാൻ ഷാരുഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.