ബ്രിസ്ബൻ: കൈരളി ബ്രിസ്ബൻ സംഘടിപ്പിച്ച വടംവലി മത്സരങ്ങളിൽ വനിതാവിഭാഗത്തിൽ അങ്കമാലി അയൽക്കൂട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെയിൽസ്ബറി സ്‌കോർപിയൻസ് രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം മത്സരങ്ങളിൽ തുവൂമ്പ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനവും കൈരളി ബ്രിസ്ബൻ രണ്ടാം സ്ഥാനവും നേടി.

വിജയികൾക്ക് കൈരളി ബ്രിസ്ബൻ പ്രസിഡന്റ് ടോണിയോ തോമസ്, സെക്രട്ടറി പാലാ ജോർജ്, സീറോ മലബാർ ക്യൂൻസ് ലാൻഡ് ചാപ്ലെയിൻ ഫാ. പീറ്റർ കാവുംപുറം, ഫാ. ജോസഫ് തോട്ടങ്കര തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.