- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീച്ചേഴ്‌സ് യൂണിയൻ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു; തീരുമാനം വിദ്യാഭ്യാസ മന്ത്രിയും യൂണിയനും തമ്മിലുണ്ടായ ധാരണയെതുടർന്ന്
ഡബ്ലിൻ: പൊതുതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ട് (ടിയുഐ) നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. 350 സെക്കൻഡറി സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമായിരുന്ന പണിമുടക്ക് ഫെബ്രുവരി 24നായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. യൂണിയനും വിദ്യാഭ്യാസ മന്ത്രി ജാൻ ഒ സള്ളിവനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമ
ഡബ്ലിൻ: പൊതുതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലണ്ട് (ടിയുഐ) നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. 350 സെക്കൻഡറി സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമായിരുന്ന പണിമുടക്ക് ഫെബ്രുവരി 24നായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. യൂണിയനും വിദ്യാഭ്യാസ മന്ത്രി ജാൻ ഒ സള്ളിവനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്ക് നൽകി വന്നിരുന്ന ധനസഹായം വെട്ടിക്കുറച്ചതിലും പുതുതായി റിക്രൂട്ട് ചെയ്യുന്ന അദ്ധ്യാപകരുടെ കാര്യത്തിലുള്ള സർക്കാരിന്റെ അനാസ്ഥയുമാണ് സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ സമരത്തിലേക്ക് നയിച്ചത്. 35 വയസിൽ താഴെയുള്ള പകുതിയിലധികം സെക്കൻഡ് ലെവൽ അദ്ധ്യാപകരും പാർട്ട് ടൈം ജോലിക്കാരോ താത്ക്കാലിക ജോലിക്കാരോ ആയിട്ടാണ് ജോലി ചെയ്യുന്നത്.
അദ്ധ്യാപകർ നേരിടുന്ന വിഷയങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പിൽമേലാണ് സമരം പിൻവലിക്കാൻ യൂണിയൻ തയാറായതെന്ന് ടിയുഐ പ്രസിഡന്റ് ജെറി ക്വിൻ വ്യക്തമാക്കി. അദ്ധ്യാപകരുടെ തീരുമാനത്തെ മന്ത്രിയും സ്വാഗതം ചെയ്തു. പണിമുടക്ക് പിൻവലിച്ചത് പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.