ഫീസ് നിരക്കുകൾ കുത്തനേ കൂട്ടിയതിനെതിരേ മസ്‌കറ്റിലേ ഇന്ത്യൻ സ്‌കൂളിൽ രക്ഷിതാക്കളുടേ പ്രതിഷേധത്തിന് ഒടുവിൽ ഫലം കണ്ടു, വർദ്ധിപ്പിച്ച നാല് റിയാലിൽ അമ്പത് ശതമാനം കുറവ് വരുത്താമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതോടെയാണ് മലയാളികളടക്കമുള്ള രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നത്.

നാല് റിയാലാണ് ഫീസ് വർധിപ്പിച്ചിരുന്നു. ഇതിൽ നിന്ന് അമ്പത് ശതമാനം വെട്ടികുറച്ച് രണ്ട് റിയാൽ ആക്കിയാണ് ഫീസ് വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഫീസ് അടച്ച രക്ഷിതാക്കൾക്ക് അടച്ച തുക അടുത്ത ക്വാർട്ടർ ഫീയിൽ ഉൾപ്പെടുത്തി കുറവ് വരുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനികൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കുന്ന നിലവിലെ സാഹചര്യത്തിൽ ഫീസ് വർധനയും അംഗീകരിക്കാൻ കഴിയില്ലെന്ന് രക്ഷാകർത്താക്കൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സക്ൂൾ ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്.