- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ നിന്നെ രക്തസാക്ഷിയാക്കാം; മിലിട്ടറി യൂണിഫോം അണിഞ്ഞ പെൺകുട്ടിയോട് പ്രസിഡന്റിന്റെ വാഗ്ദാനം; പൊട്ടിക്കരഞ്ഞ് കുരുന്ന് പട്ടാളക്കാരി; ഐസിസ് പ്രചരണരീതി തന്നെ ഒരു രാജ്യത്തിന് ചേരുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
ഒരു ഭീകര സംഘടനയുടെ പ്രവർത്തനവും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കൊലയാളികളെ ഉപയോഗിച്ചുപോലും പ്രചരണ വീഡിയോകൾ തയ്യാറാക്കിയിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെപ്പോലെ ഒരു രാജ്യവും തുടങ്ങിയാലോ? തുർക്കി പ്രസിഡന്റ് റീസെപ്പ് തയ്യിപ്പ് എർഡോഗനെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള പ്രതിഷേധമുയരുന്നത് ഇത്തരത്തിലൊരു വീഡിയോയുടെ പേരിലാണ്. മിലിട്ടറി യൂണിഫോമിട്ട പെൺകുട്ടിയോട് നീ യുദ്ധത്തിൽ മരിച്ചാൽ നിന്നെ രക്തസാക്ഷിയാക്കാമെന്നും ദേശീയ പതാക പുതപ്പിക്കാമെന്നും എർഡോഗൻ പറഞ്ഞതാണ് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ എകെ പാർട്ടിയുടെ കോൺഫറൻസിനിടെയാണ് ഈ വിവാദ പരാമർശം. സിറിയയുടെ വടക്കൻ മേഖലയയാ അഫ്‌റിനിൽ കുർദിഷ് വിമതരുമായുള്ള പോരാട്ടത്തിലാണ് തുർക്കി സേന. അവിടെ, യുദ്ധം ചെയ്ത് മരിക്കാനാണ് പെൺകുട്ടിയോട് എർഡോഗന്റെ ഉപദേശം. രാജ്യമാകെ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിക്കിടെയായിരുന്നു എർഡോഗന്റെ ഈ വാക്കുകൾ. കുരുന്ന് പെൺകുട്ടിയോട് യുദ്ധം ചെയ്ത് മരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസിഡന്റ് ഐസ
ഒരു ഭീകര സംഘടനയുടെ പ്രവർത്തനവും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രവർത്തനവും തികച്ചും വ്യത്യസ്തമാണ്. കുട്ടിക്കൊലയാളികളെ ഉപയോഗിച്ചുപോലും പ്രചരണ വീഡിയോകൾ തയ്യാറാക്കിയിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയെപ്പോലെ ഒരു രാജ്യവും തുടങ്ങിയാലോ? തുർക്കി പ്രസിഡന്റ് റീസെപ്പ് തയ്യിപ്പ് എർഡോഗനെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള പ്രതിഷേധമുയരുന്നത് ഇത്തരത്തിലൊരു വീഡിയോയുടെ പേരിലാണ്.
മിലിട്ടറി യൂണിഫോമിട്ട പെൺകുട്ടിയോട് നീ യുദ്ധത്തിൽ മരിച്ചാൽ നിന്നെ രക്തസാക്ഷിയാക്കാമെന്നും ദേശീയ പതാക പുതപ്പിക്കാമെന്നും എർഡോഗൻ പറഞ്ഞതാണ് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ എകെ പാർട്ടിയുടെ കോൺഫറൻസിനിടെയാണ് ഈ വിവാദ പരാമർശം. സിറിയയുടെ വടക്കൻ മേഖലയയാ അഫ്‌റിനിൽ കുർദിഷ് വിമതരുമായുള്ള പോരാട്ടത്തിലാണ് തുർക്കി സേന. അവിടെ, യുദ്ധം ചെയ്ത് മരിക്കാനാണ് പെൺകുട്ടിയോട് എർഡോഗന്റെ ഉപദേശം.
രാജ്യമാകെ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിക്കിടെയായിരുന്നു എർഡോഗന്റെ ഈ വാക്കുകൾ. കുരുന്ന് പെൺകുട്ടിയോട് യുദ്ധം ചെയ്ത് മരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസിഡന്റ് ഐസിസ് ഭീകരരിൽനിന്ന് തെല്ലും വ്യത്യസ്തനല്ലെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. അഞ്ചുവയസ്സുപോലുമില്ലാത്ത കുട്ടിയോട് യുദ്ധം ചെയ്യാനാവശ്യപ്പടുന്ന പ്രസിഡന്റിന്റെ മാനസിക നിലയെയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഒരു കൗതുകത്തിന് പട്ടാള യൂണിഫോമിന്റെ മാതൃകയിലുള്ള വസ്ത്രം ധരിച്ചുപോയതാണ് അവൾ ചെയ്ത ഏക കാര്യം.
പ്രസിഡന്റിന്റെ വാക്കുകൾകേട്ട് വിതുമ്പിയ കുട്ടിയെ രാജ്യസ്‌നേഹം പറഞ്ഞാണ് എർഡോഗൻ സമാധാനിപ്പിക്കുന്നത്. തലയിൽ മറൂൺ തൊപ്പി ധരിച്ചവരൊക്കെ ധീരന്മാരാണെന്നും അവരൊന്നും കരയില്ലെന്നും എർഡോഗൻ കുട്ടിയോട് പറയുന്നുണ്ട്. തുർക്കിയിലെ പ്രത്യേക ദൗത്യ സേനയുടെ യൂണിഫോമിന്റെ ഭാഗമാണ് ഈ തൊപ്പി. പോക്കറ്റിൽ ഒരു പതാകയും അവളുടെ പ്ക്കലുണ്ട്. യുദ്ധത്തിൽ അവൾ മരിച്ചാൽ, തീർച്ചയായും ദേശീയ പതാക പുതപ്പിച്ചാകും യാത്രയാക്കുകയെന്നും പ്രസിഡന്റ് പറയുന്നു.
കുട്ടികളോടുള്ള അവഹേളനമാണ് പ്രസിഡന്റ് നടത്തിയതെന്ന് വിമർശകർ പറയുന്നു. കുർദുകളോട് അനുകൂല മനോഭാവം പുലർത്തുന്ന പ്രതിപക്ഷമായ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പ്രസിഡന്റിന്റെ നടപടിക്കെതിരേ രംഗത്തെത്തി. അഞ്ചുവയസ്സുള്ള കുട്ടിയോട് യുദ്്ധം ചെയ്ത് മരിക്കാനാവശ്യപ്പെടുന്ന പ്രസിഡന്റിന് സമചിത്തത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പാർട്ടി വക്താവ് ട്വീറ്റ് ചെയ്തു.