- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ ക്രിസ്ത്യൻ മിഷണറിക്ക് 24 മാസത്തിനുശേഷം മോചനം
വാഷിങ്ടൻ: 24 മാസമായി ടർക്കിയുടെ തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പാസ്റ്റർ ആൻഡ്രു ബ്രൺസനെ സ്വതന്ത്രനായി വിട്ടയയ്ക്കുന്നതിന് ഒക്ടോബർ 12 ന് കോടതി ഉത്തരവിട്ടു. നയതന്ത്ര തലത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ശക്തമായ ഇടപെടലാണ് ആൻഡ്രുവിനെ മോചിപ്പിക്കുവാൻ തുർക്കി നിർബന്ധിതമായത്. വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്ന കോടതി ഉത്തരവ് പിൻവലിച്ചു അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും കോടതി അനുമതി നൽകി. ടർക്കിയിലെ ഇവലാഞ്ചലിക്കൽ പ്രിസസിറ്റീരിയൽ മിനിസ്റ്റ റായി 1993 ലാണ് ആൻഡ്രു ഇവിടെയെത്തിയത്.2016 ഒക്ടോബറിൽ രക്ത രൂക്ഷിതമായ വിപ്ലവത്തിലൂടെ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ച ഒകെരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാസ്റ്ററെ ജയിലിലടച്ചത്. പാരിഷ് അംഗങ്ങളിൽ പലരും ഇദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും മൊഴി നൽകിയിരുന്നു. മാനുഷിക പരിഗണന നൽകി സിറിയൻ അഭയാർത്ഥികളെ സംരക്ഷിച്ചതും ഭീകര സംഘടനാ അംഗങ്ങളുമായി ബന്ധ പ്പെടുന്നതിനു വേണ്ടിയായിരുന്നു എന്നും ടർക്കിഷ് കുറ്റാന്വേ ഷകർ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഞാൻ ഈ രാജ്യത്തെ
വാഷിങ്ടൻ: 24 മാസമായി ടർക്കിയുടെ തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പാസ്റ്റർ ആൻഡ്രു ബ്രൺസനെ സ്വതന്ത്രനായി വിട്ടയയ്ക്കുന്നതിന് ഒക്ടോബർ 12 ന് കോടതി ഉത്തരവിട്ടു. നയതന്ത്ര തലത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ശക്തമായ ഇടപെടലാണ് ആൻഡ്രുവിനെ മോചിപ്പിക്കുവാൻ തുർക്കി നിർബന്ധിതമായത്. വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്ന കോടതി ഉത്തരവ് പിൻവലിച്ചു അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും കോടതി അനുമതി നൽകി.
ടർക്കിയിലെ ഇവലാഞ്ചലിക്കൽ പ്രിസസിറ്റീരിയൽ മിനിസ്റ്റ റായി 1993 ലാണ് ആൻഡ്രു ഇവിടെയെത്തിയത്.2016 ഒക്ടോബറിൽ രക്ത രൂക്ഷിതമായ വിപ്ലവത്തിലൂടെ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ച ഒകെരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാസ്റ്ററെ ജയിലിലടച്ചത്. പാരിഷ് അംഗങ്ങളിൽ പലരും ഇദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും മൊഴി നൽകിയിരുന്നു.
മാനുഷിക പരിഗണന നൽകി സിറിയൻ അഭയാർത്ഥികളെ സംരക്ഷിച്ചതും ഭീകര സംഘടനാ അംഗങ്ങളുമായി ബന്ധ പ്പെടുന്നതിനു വേണ്ടിയായിരുന്നു എന്നും ടർക്കിഷ് കുറ്റാന്വേ ഷകർ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു, രാജ്യത്തിന്റെ എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. എന്ന പാസ്റ്ററുടെ പ്രസ്താവന അംഗീകരിക്കാൻ ഭരണകൂടം തയ്യാറാ യിരുന്നില്ല.
കോടതി ഉത്തരവിനെ തുടർന്ന് പുറത്തിറങ്ങിയ പാസ്റ്ററെ ഭാര്യ സ്വീകരിക്കാനെത്തിയിരുന്നു. പരസ്പരം ആലിംഗന ബന്ധനായി ഇരുവരുടെയും കണ്ണുകൾ ഈറനണി?ഞ്ഞിരുന്നു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തൽ തുടങ്ങി ശക്തമായ സമ്മർദ തന്ത്രങ്ങളാണ് അമേരിക്ക ടർക്കിക്കെതിരെ പ്രയോഗിച്ചത്.