- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടർക്കിഷ് പോച്ട് മുട്ട
ആവശ്യമുള്ള സാധനങ്ങൾ
- മുട്ട- 2
- തൈര്- 5 ടേ.സ്പൂൺ
- ഒലിവ് എണ്ണ- 3 ടേ.സ്പൂൺ
- മുളക് തരികൾ- 2 ടീ.സ്പൂൺ
- പാപ്പരിക്ക(മുളക് പൊടി)- 2 ടീ.സ്പൂൺ
- പച്ചമുളക്- 1 കൊത്തിയരിഞ്ഞത്
- വെളുത്തുള്ളി- 3 കൊത്തിയരിഞ്ഞത്
- ബട്ടർ- 2 ടേ.സ്പൂൺ
- മല്ലിയില- 2 ടേ.സ്പൂൺ,കൊത്തിയരിഞ്ഞത്
- ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
സോസ് 1 :- തൈര്,കുരുമുളക്,1/2 ടേ.സ്പൂൺ മുളക് പൊടി,1 ടീ.സ്പൂൺ വറ്റൽമുളക് പൊടി, 1 ടീ.സ്പൂൺ പാപ്പരിക്ക(മുളക്പൊടി) ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വെക്കുക.
സോസ് 2:- ഒലീവോയിലേക്ക്, മല്ലിയിലയും പച്ചമുൾക് കൊത്തിയരിഞ്ഞതും ചേർത്തിളക്കി വെക്കുക
സോസ് 3:- ഒരു ഫ്രയിങ് പാൻ അടുപ്പത്ത് വെച്ച് ചൂടാകുംബോൾ അതിലേക്ക് 2 സ്പൂൺ ബട്ടർ ഇടുക അതിലേക്ക് ,1/2 ടീ.സ്പൂൺ പാപ്പരിക്ക, ½ സ്പൂൺ മുളകുപൊടിയും ഇട്ട് നന്നായി ബ്രൗൺ ആക്കി മാറ്റിവെക്കുക.
മുട്ട് പോച്ച് ചെയ്യാൻ:- ഒരു ഫ്രയിങ് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടാകുംബോൾ അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അത് ഒരു മൂടിവെച്ചടച്ച്, ചെറുതീയിൽ 5 മിനിട്ട് വേവിക്കുക.മുട്ടക്ക് മുകളിലൂടെ ഒരു പാടപോലെ വെന്തുവരുംബോൾ തി കെടുത്തുക.
മുട്ട പ്ലേറ്റിൽ തയ്യാറക്കുന്ന വിധം
ആദ്യം 2 പരന്ന പ്ലേറ്റ് എടുക്കുക അതിലേക്ക് സോസ് 1 പകുതി പകുതി നിരത്തുക.അതിനു മുകളിൽ സൊസ് 2, 3 എന്നിവ തുള്ളി തുള്ളിയായി ഇട്ട് അലങ്കരിക്കുക.അതിനു മുകളിൽ പോച്ച് ചെയ്ത മുട്ട എടുത്തു വെക്കുക.അലങ്കരിക്കാനായി ഒന്ന് രണ്ട് തുള്ളികൾ മുട്ടക്ക് മുകളിലും തളീക്കുക.ടർക്കിഷ് പോച്ചഡ് മുട്ട തയ്യാർ, റ്റോസ്റ്റിനൊപ്പമോ, ബണ്ണിനൊപ്പമോ,ഗാർളിക് ബ്രഡിനൊപ്പമോ വിളംബുക.
ഒരു മേമ്പൊടി:- ടർക്കിഷ് പാചകരീതി ആരോഗ്യകരമാണ്, തയ്യാറാക്കാൻ എളുപ്പവും രുചികരവുമാണ്. വ്യത്യസ്ത രീതികളുള്ള മുട്ടകൾ, സലാഡുകൾ, ബോറെക്കുകൾ (രുചികരമായ പേസ്ട്രികൾ) എന്നിവയും ഉപയോഗിച്ച് ഉണ്ടാക്കുന്ന തുർക്കി പ്രഭാതഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെടും.
മസ്ക്കറ്റില്‍ താമസിക്കുന്ന മലയാളത്തിലെ സുപരിചിതയായ ഒരു പ്രവാസ എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്. കഥയും കവിതയും കോളങ്ങളും പാചക കുറിപ്പുകളും എഴുതി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സപ്ന മറുനാടനില്‍ എല്ലാ ബുധനാഴ്ചയും പാചക കുറിപ്പുകള്‍ എഴുതുന്നു.