ഞ്ഞൾ അല്ലെങ്കിൽ മഞ്ഞൾപ്പൊടി മലയാളികളുടെ നിത്യോപയോക സാധനങ്ങളിലൊന്നാണ്. എന്നാൽ അത് കറിക്കൂട്ടായിട്ടോ സൗന്ദര്യക്കൂട്ടായിട്ടോ ആണ് നമ്മൾ ഉപയോഗിക്കുന്നത്. മഞ്ഞളിന്റെ ഗുണഗണങ്ങളിൽ മലയാളികൾ കേട്ടുപരിചയമില്ലാത്ത ഒരു ഗുണം ഒളിഞ്ഞുകിടക്കുന്നതായി അമേരിക്കൻ സർവ്വകലാശാലയുടെ പഠനം തെളിയിക്കുന്നു.

കുട്ടികളിലുണ്ടാകുന്ന ന്യൂറോബ്ലാസ്‌റ്റോമ എന്ന അർബുദത്തെ തടയാൻ മഞ്ഞളിനാകുമെന്നാണ് പഠനം തെളിയിക്കുന്നത്. നാഡീകോശങ്ങളിൽ ആരംഭിച്ച് അഡ്രീനൽ ഗ്രന്ഥിയിലേക്കും തുടർന്ന് വക്കകളിലേക്കും ബാധിക്കുന്ന അർബുദമാണ് ന്യൂറോബ്ലാസ്‌റ്റോമ. കേൾവി ശക്തി നഷ്ടപ്പടുക, വളർച്ചയും ബുദ്ധിവികാസവും വൈകുക, മറ്റ് വൈകല്യങ്ങൾക്കും ഈ അർബുദം കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. യുഎസിലെ സെൻട്രൽ ഫ്‌ലോറിഡ സർവകലാശാലയിലെയും നെമോർസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുർകുമിൻ അടങ്ങിയ അതിസൂക്ഷ്മ കണികകൾ ന്യൂറോബ്ലാസ്‌റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കുമെന്നതാണ് പഠനത്തിൽ തളിഞ്ഞത്. അസുഖം ബാധിച്ച കോശങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിലാണ് ഗവേഷകർ പഠനം നാനോസ്‌കെയിൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചത്. ഇനി കുട്ടികളുടെ ഭക്ഷണത്തിൽ മഞ്ഞൾപ്പൊടി ഉൾപ്പൈടുത്താൻ അമ്മമാർ മറക്കണ്ട.