തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനെ തുടർന്ന് സഭ നടപടികൾ തടസ്സപ്പെട്ടു. ബാർ ഉടമകളുമായി ചേർന്ന് പ്രതിപക്ഷം ഗൂഡാലോചന നടത്തിയെന്ന ധനമന്ത്രി കെഎം മാണിയുടെ പരാമർശമാണ് പ്രതിഷേധത്തിന് കാരണം.