- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുസെക്കൻഡ് പരസ്യത്തിന് 25 ലക്ഷം രൂപ; എന്നിട്ടും ക്യൂ നിൽക്കുന്നത് അനേകം ബ്രാൻഡുകൾ; ക്രിക്കറ്റ് ലഹരിയിൽ പണം വാരുന്നത് സ്റ്റാർ സ്പോർട്സ്
മുംബൈ: സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനൽ നടക്കുമ്പോൾ ഓരോ സെക്കൻഡിനും ലക്ഷങ്ങൾ സ്വന്തമാക്കുകയാണ് സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള സ്റ്റാർ സ്പോർട്സ്. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ഇടവേളകളിലെ പരസ്യത്തിന് പത്തുസെക്കൻഡ് നേരത്തേയ്ക്ക് 25 ലക്ഷം രൂപയാണ് സ്റ്റാർ സ്പോർട്സ് ഈടാക്കുന
മുംബൈ: സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനൽ നടക്കുമ്പോൾ ഓരോ സെക്കൻഡിനും ലക്ഷങ്ങൾ സ്വന്തമാക്കുകയാണ് സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള സ്റ്റാർ സ്പോർട്സ്. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ ഇടവേളകളിലെ പരസ്യത്തിന് പത്തുസെക്കൻഡ് നേരത്തേയ്ക്ക് 25 ലക്ഷം രൂപയാണ് സ്റ്റാർ സ്പോർട്സ് ഈടാക്കുന്നത്. ഇന്ത്യ ഇന്നു ജയിക്കുകയാണെങ്കിൽ, ഞായറാഴ്ചത്തെ ഫൈനലിന്റെ ഇടവേളകളിൽ പരസ്യം കാണിക്കുന്നതിനുള്ള തുക കുതിച്ചുകയറും.
ഇന്നത്തെ മത്സരത്തിനും ഞായറാഴ്ചത്തെ ഫൈനലിനും ഏതാനും സ്ലോട്ടുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. എത്ര തുകവേണമെങ്കിലും നൽകി ഈ സ്ലോട്ടുകൾ സ്വന്തമാക്കാൻ വൻകിട കമ്പനികൾ ക്യൂ നിൽക്കുകയാണ്. ഇത്രയേറെ വാണിജ്യ വരുമാനം ലഭിച്ച മറ്റൊരു മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കളിയാണ്. അവസാന നിമിഷത്തെ ആവശ്യക്കാരെ കണക്കിലെടുത്ത് സ്‌പോട്ട് റേറ്റാണ് ഇത്തരം സ്ലോട്ടുകൾക്ക് ഈടാക്കാറുള്ളത്.
ലോകകപ്പിന്റെ തുടക്കത്തിൽ ആവേശം കുറവായിരുന്നെങ്കിലും ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ വിജയിക്കാൻ തുടങ്ങിയത് കാണികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ടി.വി.റേറ്റിങ് 12-നും 13-നുമിടയ്‌ക്കെത്തി. ഇത് വിപണിയിലും ശ്രദ്ധേയമായ ചലങ്ങളുണ്ടാക്കി. പ്രേക്ഷകരുടെ എണ്ണം കൂടിയതോടെ പരസ്യം ചെയ്യാൻ വൻകിട ബ്രാൻഡുകളും മുന്നോട്ടുവന്നു.
ഇന്ത്യയുടെ പല കളികൾക്കും പരസ്യനിരക്ക് സ്‌പോട്ട് റേറ്റിനത്തിലാണ് തീരുമാനിക്കപ്പെടാറ്. പത്ത് സെക്കൻഡ് നേരത്തേയ്ക്ക് 4.5 ലക്ഷം രൂപവരെയാണ് സാധാരണ ഈടാക്കാറുള്ളത്. കഴിഞ്ഞ വർഷത്തെ ട്വന്റി 20 ലോകകപ്പിന് 3.75 ലക്ഷമായിരുന്നു സ്‌പോട്ട്‌റേറ്റ്. ഇന്ത്യ ടൂർണമെന്റിൽ മുന്നേറിയതനുസരിച്ച് ഈ തുക കുത്തനെ ഉയരുകയും ചെയ്തു. സമാനമാണ് ഇത്തവണത്തെയും കാര്യങ്ങളെന്ന് വിപണി രംഗത്തെ പ്രമുഖർ പറയുന്നു.
ഇക്കുറി പരസ്യ വിപണിയിൽ പരമ്പരാഗത വമ്പന്മാർക്ക് പുറമെ പുതിയ തരം ബ്രാൻഡുകളും കടന്നുവന്നുവെന്നതാണ് പ്രത്യേകത. ഭാരതി എയർടെല്ലും മാരുതിയുമൊക്കെയാണ് ഏത് ടൂർണമെന്റിലും രംഗത്തുണ്ടാകാറുള്ള പരമ്പരാഗത പരസ്യ ദാതാക്കൾ. എന്നാൽ, ഇക്കുറി ക്വിക്കർ, യെപ്മി തുടങ്ങി ഓൺലൈൻ സംരംഭങ്ങളും രംഗത്തുവന്നിട്ടുണ്ട്. വിപണിയുടെ മാറ്റം പരസ്യ രംഗത്തും പ്രകടമാണെന്ന വിദഗ്ദ്ധർ പറയുന്നു.